തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് അപകടം; സ്ഥാനാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അങ്കമാലി:റോജിഎം ജോൺ സഞ്ചരിച്ച വാഹനത്തിലേക്ക്‌ വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണു. റോജി വൻ ദുരന്തത്തിൽ നിന്നും രക്ഷപെട്ടു കാലടി: അങ്കമാലി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി.എം.ജോണിന്റെ പര്യടന വാഹനങ്ങൾക്ക് മീതെ വൈദ്യുതി പോസ്റ്റും മരവും വീണു.

സ്ഥാനാർത്ഥിയും സംഘവും വൻ അപകടത്തിൽ നിന്നും രക്ഷപെട്ടു. എയർപോർട്ട് മരോട്ടിച്ചോട് കനാൽ ബണ്ട് റോഡിൽ വൈകിട്ട് ആറരയോടെയാണ് അപകടം. പതിനഞ്ചാം വാർഡിലെ തലശേരിയിൽ നിന്നും മറ്റൂർ സെന്റ് ആൻറണീസ് പള്ളിയുടെ പുറകിലെ സ്വീകരണ സ്ഥലത്തേക്ക് പര്യടന വാഹന വ്യൂഹം നീങ്ങുകയായിരുന്നു. ഈ സമയം ശക്തമായ മഴയും കാറ്റുമുണ്ടായി.

ശക്തമായ കാറ്റിൽ മരം കടപുഴകി പൈലറ്റ് ജീപ്പിന് മുകളിലേക്ക് വീണു. ഇതോടെ കനാൽ ബണ്ടിൽ നിന്ന വൈദ്യുതി പോസ്റ്റ് തൊട്ടുപിന്നാലെ വന്ന തുറന്ന ജീപ്പിന് മുകളിലേക്ക് മറിഞ്ഞു. എം.എൽ.എയും വാഹനത്തിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി എന്നിവർ വാഹനത്തിൽ നിന്നും താഴെയിറങ്ങി.

ഈ സമയം തന്നെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. അങ്കമാലിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മരംവെട്ടിമാറ്റിയത്.അല്പസമയത്തെ വിശ്രമ ശേഷം സ്ഥാനാർത്ഥി പര്യടനം തുടർന്നു.  രാവിലെ മുതലാണ് കാലടി പഞ്ചായത്തിലെ പര്യടനം ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News