ആശങ്ക ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,855 പേര്‍ക്ക് മഹാരാഷ്ട്രയിൽ കോവിഡ് ബാധ

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,855 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 15,098 പേര്‍ കൂടി രോഗമുക്തി നേടുകയും 95 പേര്‍ മരിക്കുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ ഇതുവരെ 25,64,881 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 22,62,593 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 53,684 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് മരിച്ചു. നിലവില്‍ 2,47,299 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

മുംബൈ ജില്ലയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 5,185 പേര്‍ക്കാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 6 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. മുംബൈയില്‍ ഇതുവരെ 3,74,611 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3,31,322 പേര്‍ രോഗമുക്തി നേടി. നിലവില്‍ 30,760 സജീവ കേസുകളാണ് ജില്ലയിലുള്ളത്. പൂനെയിലും നാഗ്പൂരിലും താനെയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News