25.5 C
Kottayam
Saturday, June 6, 2026

ഉച്ചത്തില്‍ കുരച്ച് വീട്ടുകാരെ അര്‍ദ്ധരാത്രിയില്‍ ഉണര്‍ത്തി; 20 കുടുംബങ്ങളില്‍ നിന്നുള്ള 67 പേരെ മണ്ണിടിച്ചിലിൽ നിന്നും രക്ഷിച്ച് റോക്കി: ഹിമാചല്‍ പ്രദേശിന്റെ മനം കവര്‍ന്ന് നായക്കുട്ടി

Must read

ഷിംല: താമസിക്കുന്ന ഗ്രാമത്തിലെ 67 പേരുടെ ജീവന്‍ രക്ഷിച്ച് വളര്‍ത്ത് നായ. ഹിമാചലിലെ മണ്ഡി ജില്ലയിലെ സിയാത്തി ഗ്രാമത്തിലെ അഞ്ചുമാസം പ്രായമുള്ള റോക്കിയെന്ന നായക്കുട്ടിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. സംസ്ഥാനത്തെ മഴക്കെടുതിയില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും രക്ഷകനായി മാറിയ ഈ നായയാണ് വാര്‍ത്തകളില്‍ നിറയുന്നത്. റോക്കിയുടെ നിര്‍ത്താതെയുള്ള കുരയാണ് 20 കുടുംബങ്ങളില്‍നിന്നുള്ള 67 പേരുടെ ജീവന്‍ രക്ഷിച്ചത്.

ജൂണ്‍ 30-ന് അര്‍ദ്ധരാത്രി തുടങ്ങിയ കനത്ത മഴ മണ്ഡിയിലെ സിയാത്തി ഗ്രാമം പൂര്‍ണ്ണമായും തകര്‍ത്തു. മഴ പെയ്യുന്നതിനിടെ, വീട്ടിലെ രണ്ടാം നിലയില്‍ ഉറങ്ങുകയായിരുന്നു റോക്കി. അര്‍ദ്ധരാത്രിയോടെ ഉച്ചത്തില്‍ കുരച്ച് ബഹളം കൂട്ടി വീട്ടുകാരെ ഉണര്‍ത്തി. റോക്കിയെ തിരക്കിയെത്തിയ വീട്ടുകാര്‍ കണ്ടത് വീടിന്റെ ഭിത്തിയില്‍ വലിയ വിള്ളലിലൂടെ വെള്ളം കയറുന്നതാണ്. നായയുമായി താഴേക്ക് ഓടിയ വീട്ടുടമസ്ഥന്‍ വീട്ടിലുള്ളവരെയും ഗ്രാമവാസികളെയും വിളിച്ചുണര്‍ത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടു.

- Advertisement -

- Advertisement -

പേമാരിയില്‍ എല്ലാം ഉപേക്ഷിച്ചാണ് ആളുകള്‍ അഭയം തേടി ഓടിയത്. മിനിട്ടുകള്‍ക്കുള്ളില്‍ ഗ്രാമത്തില്‍ മണ്ണിടിച്ചില്‍ സംഭവിക്കുകയും ഒരു ഡസനോളം വീടുകള്‍ പൂര്‍ണ്ണമായും നശിക്കുകയും ചെയ്തു. ഇപ്പോള്‍ നാലോ അഞ്ചോ വീടുകള്‍ മാത്രമാണുള്ളത്. ബാക്കിയുള്ളവ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ക്കടിയിലാണ്.

- Advertisement -

ഗ്രാമവാസികളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ റോക്കി കുടുങ്ങിപ്പോയിയെങ്കിലും പിന്നീട് രക്ഷിച്ചെടുത്തു. ഹിമാചലില്‍ തോരാതെ പെയ്ത മഴയില്‍ നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week