25.5 C
Kottayam
Friday, June 5, 2026

അന്വേഷണംനടത്താതെ സ്ത്രീപീഡനക്കേസിൽ പ്രതിയാക്കി; എസ്‌ഐ ‘50,000 രൂപ നഷ്ടപരിഹാരംനൽകണം’

Must read

തിരുവമ്പാടി: മതിയായ അന്വേഷണംനടത്താതെയും ലാഘവത്തോടെയും പൊതുപ്രവർത്തകനെ സ്ത്രീപീഡനക്കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരംനൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. തിരുവമ്പാടി പ്രിൻസിപ്പൽ എസ്‌ഐ ഇ.കെ. രമ്യക്കെതിരേ വകുപ്പുതലനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. നാട്ടൊരുമ പൗരാവകാശസമിതിയുടെ എക്സിക്യുട്ടീവ് മെമ്പറായ തിരുവമ്പാടി ആനടിയിൽ സെയ്തലവിയുടെ പരാതിയിലാണ് നടപടി.

നഷ്ടപരിഹാരത്തുക സർക്കാർ രണ്ടുമാസത്തിനുള്ളിൽ നൽകിയശേഷം എസ്‌ഐയുടെ ശമ്പളത്തിൽനിന്ന് ഈടാക്കണമെന്നും കമ്മിഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശംനൽകി. സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനുള്ളിൽ സംസ്ഥാന പോലീസ് മേധാവി കമ്മിഷനെ അറിയിക്കണം. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ എസ്‌ഐയുടെപേരിൽ കർശനനടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു.

- Advertisement -

വനംവകുപ്പ് ഉന്നതോദ്യോഗസ്ഥന്റെ പേരിൽ ഹൈക്കോടതിയിൽ പരാതിനൽകിയതിന്റെ വൈരാഗ്യത്തിലാണ് എസ്‌ഐ തന്റെപേരിൽ വ്യാജകേസ് രജിസ്റ്റർചെയ്തതെന്നാണ് സെയ്തലവിയുടെ പരാതി. കമ്മിഷനിലെ മുഖ്യ അന്വേഷണോദ്യോഗസ്ഥൻ ഇക്കാര്യത്തിൽ അന്വേഷണംനടത്തി. പരാതിക്കാരൻ ആരോപിക്കുന്നതരത്തിൽ മുൻ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കേസിൽ പങ്കില്ലെന്നുകണ്ടെത്തി. അതേസമയം, മതിയായ അന്വേഷണംനടത്താതെയാണ് സ്ത്രീപീഡനക്കേസ് എടുത്തതെന്നും കണ്ടെത്തി.

- Advertisement -

പരാതിക്കാരനും പ്രദേശവാസിയായ ഒരു സ്ത്രീയും അവരുടെ ബന്ധുക്കളുംതമ്മിൽ താഴെ തിരുവമ്പാടി തിയ്യരുതട്ടേക്കാട് ജുമാഅത്ത് പള്ളിയുടെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ടുള്ള സിവിൽതർക്കമാണ് സ്ത്രീപീഡനക്കേസിന് പിന്നിലെന്ന് അന്വേഷണവിഭാഗം കണ്ടെത്തി. 2023 ജനുവരി 24-ന് രാവിലെ പരാതിക്കാരനും ഈ സ്ത്രീയുടെ ഭർത്തൃസഹോദരനും തമ്മിൽ വാക്തർക്കമുണ്ടായി.

- Advertisement -

അന്നുതന്നെ പരാതിക്കാരൻ തന്നെ ആക്രമിക്കാൻശ്രമിച്ചെന്നാരോപിച്ച് സ്ത്രീ തിരുവമ്പാടി സ്റ്റേഷനിൽ പരാതിനൽകി. ഇതിന്റെയടിസ്ഥാനത്തിൽ എസ്‌ഐ പരാതിക്കാരനെ പ്രതിയാക്കി സെക്‌ഷൻ 354 ഐപിസി പ്രകാരം കേസെടുത്തു. തുടർന്നുനടത്തിയ അന്വേഷണത്തിൽ അക്രമംനടന്നതായുള്ള പരാതി വ്യാജമാണെന്നുകണ്ടെത്തി.

സ്ത്രീയുടെ മൊഴിക്കനുകൂലമായി അവരുടെ ബന്ധുക്കളുടെയും മരുമക്കളുടെയും മൊഴിമാത്രം രേഖപ്പെടുത്തി വേണ്ടത്ര അന്വേഷണംനടത്താതെയാണ് പരാതിക്കാരന്റെപേരിൽ കേസെടുത്തതെന്നാണ് അന്വേഷണവിഭാഗം കണ്ടെത്തിയത്. പരാതിക്കാരന് കോടതിയിൽനിന്ന്‌ മുൻകൂർജാമ്യമെടുക്കേണ്ട സാഹചര്യവുമുണ്ടായി. ഇത് പരാതിക്കാരന് മാനഹാനിയും ധനനഷ്ടവുമുണ്ടാക്കിയതായും അന്വേഷണവിഭാഗം കണ്ടെത്തി.

തന്റെഭാഗത്തുനിന്ന് മനഃപൂർവമുള്ള വീഴ്ചസംഭവിച്ചിട്ടില്ലെന്ന് എസ്‌ഐ കമ്മിഷനെ അറിയിച്ചു. എന്നാൽ പൗരന്റെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട പോലീസ്, ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് പൊതുജനങ്ങൾക്കുള്ള വിശ്വാസത്തിന് കോട്ടമുണ്ടാക്കുമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week