24.2 C
Kottayam
Saturday, June 6, 2026

തട്ടിയെടുത്തത് ഒരു കോടി രൂപയും 125 പവനും; മൂന്ന് വര്‍ഷത്തെ ഒളിവ് ജീവിതത്തിനൊടുവില്‍ സജ്ന അറസ്റ്റില്‍

Must read

തിരൂര്‍: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് തിരൂര്‍ സ്വദേശിയില്‍നിന്ന് ഒരുകോടി രൂപയും 125 പവനും തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. മൂന്ന് വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പടിഞ്ഞാറേക്കര സ്വദേശിനി സജ്ന (ഷീന, 40)യെയാണ് തിരൂര്‍ പോലീസ് പിടികൂടിയത്. തട്ടിപ്പിന് കേസെടുത്തതോട കഴിഞ്ഞ മൂന്നുവര്‍ഷമായി വിവിധയിടങ്ങളില്‍ ഒളിവില്‍കഴിഞ്ഞുവരികയായിരുന്നു യുവതി.

പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ പ്രതി, മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍, കേസിന്റെ ഗൗരവം മനസിലാക്കി കോടതികളെല്ലാം ജാമ്യാപേക്ഷ തള്ളി. ഇതോടെയാണ് സജ്‌ന പിടിയിലാകുന്നത്. തിരൂര്‍ സ്വദേശി ആരംഭിക്കാനിരുന്ന റൈസ്മില്‍ ബിസിനസില്‍ പങ്കാളിയാകാമെന്ന് പറഞ്ഞാണ് സജ്ന പരാതിക്കാരനില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയത്. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ഇദ്ദേഹം പോലിസില്‍ പരാതി നല്‍കുക ആയിരുന്നു.

- Advertisement -

- Advertisement -

2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പലതവണകളായാണ് തിരൂര്‍ സ്വദേശിയില്‍നിന്ന് യുവതി പണവും സ്വര്‍ണവും കൈക്കലാക്കിയത്. റൈസ്മില്‍ ബിസിനസില്‍ പങ്കാളിയാകാമെന്ന് പറഞ്ഞ് വിശ്വാസം പിടിച്ചു പറ്റി. എന്നാല്‍, പണം ട്രഷറിയില്‍ കുടുങ്ങികിടക്കുകയാണെന്നും ആദായനികുതി വകുപ്പിന്റെ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഇത് പിന്‍വലിക്കാനാകില്ലെന്നും പറഞ്ഞ് പ്രതി ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു.

- Advertisement -

ആദായനികുതി വകുപ്പില്‍നിന്നുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാതെ പണം കിട്ടില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഈ തടസങ്ങള്‍ നീക്കാനെന്ന് പറഞ്ഞാണ് പലഘട്ടങ്ങളായി പരാതിക്കാരനില്‍നിന്ന് ഒരുകോടി രൂപയും 125 പവന്‍ സ്വര്‍ണവും കൈക്കലാക്കിയത്.

പിന്നീട് സജ്‌നയെ കുറിച്ച് ഒരു വിവരവും ഇല്ലാതായി. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ സജ്ന ഒളിവില്‍പോവുകയായിരുന്നു. കഴിഞ്ഞമൂന്നുവര്‍ഷമായി പാലക്കാട്ടെ വിവിധയിടങ്ങളിലാണ് യുവതി ഒളിവില്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇവരെ തേടി പോലിസ് അന്വേഷണവും വ്യാപിപ്പിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് പ്രതി താനൂര്‍ മൂലയ്ക്കലില്‍ താമസിക്കാനെത്തി. ഈ വിവരമറിഞ്ഞതോടെയാണ് തിരൂര്‍ പോലീസ് സംഘം വീടുവളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

യുവതി ഒരു സ്ഥിരം തട്ടിപ്പുകാരിയാണെന്നാണ് സൂചന. തിരൂര്‍ സ്വദേശിക്ക് പുറമേ മറ്റുപലരില്‍നിന്നും പ്രതി പണം തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുന്നതിലൂടെ ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. തിരൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ്ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week