32.3 C
Kottayam
Friday, March 29, 2024

മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; ഏഴു കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു

Must read

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച. തമിഴ്‌നാട് കൃഷ്ണഗിരി ഹൊസൂര്‍ ശാഖയിലാണ് കൊള്ളസംഘം കവര്‍ച്ച നടത്തിയത്. ഏഴ് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു.

വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംഭവം. സ്ഥാപനം തുറന്നയുടനെ മുഖം മൂടി ധരിച്ചെത്തിയ സംഘം മാനേജര്‍ ഉള്‍പ്പടെയുള്ളവരെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുത്തൂറ്റിന്റെ ഇതേ ശാഖയില്‍ രണ്ടാഴ്ച മുന്‍പും കവര്‍ച്ചാ ശ്രമം നടന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week