CrimeKeralaNews

മൊബൈല്‍ കടയുടെ ഭിത്തി തുരന്ന് മോഷണം; മൂന്നു ലക്ഷം രൂപയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും കവര്‍ന്നു

മലപ്പുറം: വളാഞ്ചേരിയിലെ മൊബൈല്‍ കടയുടെ ഭിത്തി തുരന്ന് വന്‍ മോഷണം. കടയില്‍ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷത്തോളം രൂപയും, വിലപിടിപ്പുള്ള ലാപ്‌ടോപ്പും, മൊബൈല്‍ ഫോണുകളുമാണ് മോഷണം പോയത്. വളാഞ്ചേരി കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന കടയുടെ പിറകിലെ ഭിത്തി തുരന്നാണ് മോഷണം നടത്തിയത്.

കടയുടെ പിന്‍വശം ഒഴിഞ്ഞ സ്ഥലമായതിനാല്‍ മോഷണ ശ്രമം ആരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ആധുനിക ഉപകരണങ്ങള്‍ കൊണ്ടാണ് ഭിത്തി തുരന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഒന്നില്‍ കൂടുതല്‍ പേര്‍ മോഷണത്തില്‍ പങ്കെടുത്തിരുന്നുവെന്നും പോലീസ് സംശയിക്കുന്നു. കടയിലെ സിസിടിവിയുടെ സര്‍വറടക്കം മോഷ്ടാക്കള്‍ നശിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker