പട്ടാപ്പകല്‍ ആള്‍മാറാട്ടം നടത്തി ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞിനെയടക്കം തോക്കിന്‍ മുനയില്‍ നിര്‍ത്തി വന്‍ കവര്‍ച്ച

ന്യൂഡെല്‍ഹി: ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞിനെയടക്കം
തോക്കിന്‍ മുനയില്‍ നിര്‍ത്തി വന്‍ കവര്‍ച്ച. ഡെല്‍ഹിയിലാണ് സംഭവം. ഇലക്ട്രീഷന്‍മാരെന്ന് നടിച്ചെത്തിയ സംഘം വീടിനുള്ളില്‍ പ്രവേശിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച ചെയ്യുകയുമായിരുന്നു. ഡെല്‍ഹിയിലെ ഉത്തം നഗര്‍ പ്രദേശത്താണ് ഭയപ്പെടുന്ന സംഭവം അരങ്ങേറിയത്. ഈ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ആള്‍മാറാട്ടം നടത്തി വീടിനകത്തുകടന്ന കൊള്ളസംഘം യുവാവും യുവതിയും കുഞ്ഞും ഉള്‍പ്പെടുന്ന കുടുംബത്തിന് നേരെ കത്തിയും തോക്കും ചൂണ്ടുകയായിരുന്നു. ഇതിനിടെ യുവാവിന്റെ കാലും കൈയും കൂട്ടിക്കെട്ടുന്നതും കാണാം. പേടിച്ചരണ്ട കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് യുവതിയുടെ സമീപത്തേക്ക് ഓടുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. വീട്ടുകാരെ ഭയപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം കൊള്ള നടത്തുകയും രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News