29.4 C
Kottayam
Saturday, June 6, 2026

വിവാഹമോചനത്തിന് ശേഷം പിറന്ന കുഞ്ഞ്, തുറന്നു പറഞ്ഞ് രേവതി

Must read

കൊച്ചി:മലയാളികളുടെ പ്രിയതാരമാണ് രേവതി. താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിലൊന്നാണ് തന്റെ മകളെ കുറിച്ചുള്ള രേവതിയുടെ വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷം മുന്‍പാണ് തന്റെ മകള്‍ മഹിയെ കുറിച്ച്‌ രേവതി വെളിപ്പെടുത്തുന്നത്.

വിവാഹമോചന ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് രേവതിക്ക് കുഞ്ഞ് ജനിച്ചത്. ഈ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് രേവതിയോട് ഒളിഞ്ഞും തെളിഞ്ഞും പലരും ചോദിച്ചു. എന്നാല്‍, സദാചാരവാദികള്‍ക്കെല്ലാം വളരെ കരുത്തോടെ മറുപടി നല്‍കിയിരുന്നു രേവതി.
‘ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ സംസാരമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

ഒരു കാര്യം പറയാം ഇവള്‍ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ,’ രണ്ട് വര്‍ഷം മുന്‍പ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞു. ഒരു കുട്ടി വേണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും അത് നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് ലഭിച്ചതെന്നും അന്ന് രേവതി പറഞ്ഞിരുന്നു.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് രേവതിയുടെ വിവാഹം. ക്യാമറമാനും സംവിധായകനുമായ സുരേഷ് മേനോനെയാണ് 1986 ല്‍ രേവതി വിവാഹം കഴിച്ചത്. എന്നാല്‍, പിന്നീട് ചില പൊരുത്തക്കേടുകളെ തുടര്‍ന്ന് 2002 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. അതും കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രേവതിക്ക് കുഞ്ഞ് പിറന്നത്.
രേവതി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 1966 ജൂലൈ എട്ടിനാണ് രേവതി ജനിച്ചത്. ഇപ്പോള്‍ താരത്തിന് 51 വയസ്സായി. ആശാ എന്നാണ് രേവതിയുടെ യഥാര്‍ഥ പേര്. തമിഴ്, മലയാളം എന്നിവയ്ക്ക് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും രേവതി അഭിനയിച്ചിട്ടുണ്ട്. കിലുക്കം, ദേവാസുരം, മയാമയൂരം, വരവേല്‍പ്പ്, അദ്വൈദം, നന്ദനം എന്നിവയാണ് രേവതിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week