വാഷിംഗ്ടണ്‍: യുഎസ് ഡിപാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനമായ പെന്റഗണ് സമീപം കറങ്ങി നടന്ന കോഴിയെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കോഴി എവിടെ നിന്നാണ് വന്നതെന്നോ എങ്ങനെയാണ് പെന്റഗണില്‍ എത്തിയതെന്നോ വ്യക്തമല്ല.
സുരക്ഷാ ചെക്ക്പോസ്റ്റില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു കോഴി. ആര്‍ലിങ്ടണിലെ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരാണ് ഇതിനെ കണ്ടെത്തി പിടികൂടിയത്. കോഴിയെ ചാരപ്രവൃത്തിയ്ക്കായി ആരെങ്കിലും അയച്ചതാണോ എന്ന് സംശയമുണ്ട്
കോഴിയെ പ്രത്യേക കൂട്ടിലാക്കി വെസ്റ്റേണ്‍ വിര്‍ജീനിയയിലുള്ള ഫാമിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. കോഴിക്ക് അധികൃതര്‍ ഹെന്നി പെന്നി എന്ന് പേരിട്ടിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News