28.2 C
Kottayam
Friday, June 5, 2026

‘അവര്‍ മാന്യമായി ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു; ഇത്രയും ആര്‍ത്തുല്ലസിച്ച് ചിരിക്കാന്‍ വേണ്ടി എന്തുണ്ടായി?; തൊലിക്കട്ടി സമ്മതിക്കണം; ഷെയിം ഓണ്‍ യു…!’; ആ പ്രാങ്കിൽ പുലിവാല് പിടിച്ച് ആർ ജെ അഞ്ജലി; മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല

Must read

കൊച്ചി:കഴിഞ്ഞ ദിവസമാണ് ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ ചെയ്ത് വലിയൊരു വിവാദത്തിൽ പെട്ടിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അഞ്ജലിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മലയാളികള്‍ക്ക് പ്രിയങ്കരിയായ റേഡിയോ ജോക്കി, ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്ന റേറ്റ് ചോദിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്ന് ചോദിച്ചതാണ് വലിയ വിവാദത്തിൽ കലാശിച്ചിരിക്കുന്നത്.

ഇപ്പോഴിതാ, അഞ്ജലിയെ അതിരൂക്ഷമായി വിമർശിച്ചിരിക്കുകയാണ് നടി ഗീതി സംഗീത. ‘അവര്‍ മാന്യമായി ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. ഇത്രയും ആര്‍ത്തുല്ലസിച്ച് ചിരിക്കാന്‍ വേണ്ടി എന്തുണ്ടായി?. നിങ്ങളുടെ തൊലിക്കട്ടി സമ്മതിക്കണം എന്നാണ് നടി വിമർശിച്ചിരിക്കുന്നത്.

- Advertisement -

‘ഷെയിം ഓണ്‍ യു ആര്‍ ജെ അഞ്ജലി. അവര്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു.നിങ്ങള്‍ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയില്‍ സംസാരിച്ച ശേഷം, അവര്‍ കാള്‍ കട്ട് ചെയ്തപ്പോള്‍ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു? നിങ്ങള്‍ ഇത്രയും ആര്‍ത്തുല്ലസിച്ച് ചിരിക്കാന്‍ വേണ്ടി എന്തുണ്ടായി? അവരുടെ മര്യാദ കൊണ്ടാണ് അവര്‍ ആ കോള്‍ കട്ട് ചെയ്തതും വീണ്ടും ആ നമ്പറിന്‍ നിന്നും വിളിച്ചപ്പോള്‍ എടുക്കാതിരുന്നതും.

- Advertisement -

ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറില്‍ നിന്ന് വിളി വന്നാല്‍ പേടിയോടെയല്ലാതെ അവര്‍ക്ക് അത് അറ്റന്‍ഡ് ചെയ്യാന്‍ കഴിയുമോ? ഇതിലൂടെ എന്ത് മെസേജ് ആണ് നിങ്ങള്‍ സമൂഹത്തിന് കൊടുക്കാന്‍ ഉദ്ദേശിച്ചത്?എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശ മാധവന്‍ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താനാണ് ഈ നാടകം..!??”, എന്നായിരുന്നു ഗീതി സംഗീതയുടെ വിമർശനം.

- Advertisement -

അതിനിടെ, ആർ ജെ അഞ്ജലി ഖേദം പ്രകടിപ്പിച്ച് മുന്നോട്ട് വന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മാന്യമായി തൊഴില്‍ എടുത്ത് ജീവിക്കുന്ന സ്ത്രീയെ വിളിച്ച്, വ്യത്തികേട് പറഞ്ഞ് വെളുക്കെ ചിരിക്കുക എന്നതിനെ പ്രാങ്ക് ആയി പരിഗണിക്കാനാവില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശിക്കുന്നത്. ഇതോടെ, അഞ്ജലി മാപ്പുപറഞ്ഞ് രംഗത്തെത്തി. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും അഞ്ജലി പറഞ്ഞു. ഇനി തന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ സംഭവിക്കില്ലെന്നും ആര്‍.ജെ അഞ്ജലി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week