കരഞ്ഞുകൊണ്ടാണ് ഞാന്‍ അന്ന് സ്‌റ്റേജില്‍ കയറിയത്; നമിത പ്രമോദുമായി വഴക്കുണ്ടാക്കിയ അനുഭവം തുറന്ന് പറഞ്ഞ് റിമി ടോമി

മലയാളികളുടെ പ്രിയങ്കരിയാണ് ഗായികയും അവതാരികയുമായ റിമി ടോമി. പ്രമുഖ ചാനലില്‍ റിമി അവതാരകയായി എത്തുന്ന പരിപാടിയാണ് ഒന്നും ഒന്നും മൂന്ന്. കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ യുവ നടിയായ നമിത പ്രമോദ് തന്റെ പുതിയ ചിത്രമായ ‘അല്‍ മല്ലു’വിന്റെ വിശേഷങ്ങളുമായി എത്തിയിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവലും സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജുവും നമിതയോടൊപ്പം ഉണ്ടായിരുന്നു. മുന്‍പ് ഒരു ഷോയ്ക്ക് പോയപ്പോള്‍ നമിതമായുമായി താന്‍ വഴക്കിട്ടിട്ടുണ്ടെന്ന് പരിപാടിയ്ക്കിടയില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് റിമി. ഒരു നിസ്സാര കാര്യത്തിന്റെ പേരിലാണ് തങ്ങള്‍ വഴക്കുണ്ടാക്കിയതെന്നും ഇരുവരും ചിരിച്ചു കൊണ്ട് പറഞ്ഞു.

”ഞങ്ങള്‍ ഒരുമിച്ച് യുഎസില്‍ ഒരു ഷോയ്ക്കു പോയി. പന്ത്രണ്ട് സ്റ്റേജുകളില്‍ അവസാനത്തെ ഷോ ആയിരുന്നു അത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു തരം കറുത്ത ചെറിയുണ്ട്. എനിക്കു ചോറ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ആ ചെറി കിട്ടിയാല്‍ മതി. അത്രയ്ക്ക് ഇഷടമാണ്. അന്ന് ഷോയ്ക്ക് മുന്‍പ് ഒരു പായ്ക്കറ്റില്‍ ആ ചെറി അവിടെ കൊണ്ടു വച്ചിട്ടുണ്ടായിരുന്നു. അത് കണ്ട ഉടന്‍ ഞാന്‍ അത് ആരും കാണാതെ എടുത്ത് മറച്ചു പിടിച്ച് കൊണ്ടുപോയി കഴിക്കാന്‍ തുടങ്ങി. അപ്പോള്‍ നമിത എന്റെയടുത്തു വന്ന് റിമി ചേച്ചി ചെറി എടുത്തായിരുന്നോ എന്നു ചോദിച്ചു. അവള്‍ വിശന്നപ്പോഴാണ് അത് ചോദിച്ചത്. ആ ചോദ്യം കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമവും ദേഷ്യവും തോന്നി. എടുത്തോ എന്നു ചോദിച്ചത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

അപ്പോള്‍ ഞാന്‍ ദേഷ്യത്തോടെ ചെറി നമിതയ്ക്കു നേരെ നീട്ടിയിട്ട് എനിക്കു വേണ്ട കൊണ്ടുപൊയ്ക്കോ എന്ന് പറഞ്ഞു. വളരെയധികം ദേഷ്യപ്പെട്ടാണ് ഞാന്‍ അതു പറഞ്ഞത്. പക്ഷേ അതു കഴിഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ സങ്കടം തോന്നി. കാരണം പരിപാടിയുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസത്തോളമായി ഞങ്ങള്‍ അവിടെ ഒരുമിച്ചായിരുന്നു. എന്നിട്ട് അത്തരമൊരു നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കിയല്ലോ എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ കരയാന്‍ തുടങ്ങി. അപ്പോഴേക്കും നമിത എന്നെ ആശ്വസിപ്പിക്കാന്‍ വന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്കു കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ല. അപ്പോഴേക്കും എനിക്ക് പാട്ടു പാടാന്‍ സ്റ്റേജില്‍ കയറേണ്ട സമയമായി. കരഞ്ഞു കൊണ്ടാണ് ഞാന്‍ അന്നു വേദിയിലേക്കു കയറിയത്.” റിമി ടോമി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News