‘അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാരില്ല,ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന പങ്കാളികളാണുള്ളത്’: അവരെ ആവശ്യമുണ്ടെന്ന് തോന്നുമ്പോള്‍ ഞങ്ങള്‍ സ്വന്തം തീരുമാനപ്രകാരമാണ് തിരഞ്ഞെടുക്കുന്നത് … ശക്തമായ നിലപാടുമായി റീമാ കല്ലിംഗല്‍

കൊച്ചി:സംസ്ഥാനത്ത് ഏറെ ചര്‍ച്ചാവിഷയമായ ഭാഗ്യലക്ഷ്മി, ദിയ സന-വിജയ്.പി.നായര്‍ അടിപിടി കേസില്‍ തന്റെ നിലപാട് അറിയിച്ച് നടി റീമാ കല്ലിംഗല്‍. തന്റെ ഫോസ്ബുക്ക് കുറിപ്പിലൂടെയാണ് അശ്ലീല യൂട്യൂബര്‍ വിജയ്.പി.നായര്‍ക്ക് എതിരെ ശക്തമായി രംഗത്ത് വന്നത്.

ഭാഗ്യലക്ഷ്മി തിരുവനന്തപുരത്തു വന്നതും എന്റെ കോളേജ് മിത്രമായ രമേശിനെ കല്യാണം കഴിച്ചതും എനിക്കത്ഭുതമായിരുന്നു, വേഷവിധാനത്തിലും നോക്കിലും വാക്കിലും പോലും ഒരു കുലീനത സൂക്ഷിക്കാൻ മനപ്പൂർവ്വമായി ശ്രമിക്കുന്ന ഒരാളായിരുന്നു ഭാ​ഗ്യലക്ഷ്മി; ആ ഭാഗ്യലക്ഷ്മിയെ ഇന്നലെ ചാനലുകളിൽ കണ്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തെറിച്ചുപോയി

സ്ത്രീകളെയും ഫെമിനിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്നവരെയും അധിക്ഷേപിച്ച വിജയ് പി. നായരുടെ മേല്‍ കറുത്ത മഷി ഒഴിച്ച സംഭവത്തിന്റെ പിന്തുടര്‍ച്ചയായി തന്റെ നിലപാട് വ്യക്തമാക്കി ഡബ്ള്യു.സി.സി അംഗവും നടിയുമായ റിമ കല്ലിംഗല്‍. ‘തങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാര്‍ ഇല്ലെ’ന്നും പങ്കാളികളാണ് ഉള്ളതെന്നും പറഞ്ഞുകൊണ്ടാണ് റിമ ഫേസ്ബുക്കിലൂടെ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ‘എങ്ങനെയാണ് കാര്യങ്ങള്‍ നടത്തുന്നതെന്ന് കാട്ടികൊടുക്കുക’ എന്നര്‍ത്ഥമുള്ള ഹാഷ്ടാഗും റിമ പോസ്ടിനോപ്പം നല്‍കിയിട്ടുണ്ട്. സ്ത്രീപക്ഷ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ‘ഭര്‍ത്താക്കന്മാരില്ല’ എന്ന തരത്തില്‍ വിജയ് പി.നായര്‍ തന്റെ യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞിരുന്നു.

കുറിപ്പ് ചുവടെ:

‘അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ‘ഭര്‍ത്താക്കന്മാരില്ല’. ഞങ്ങള്‍ക്കുള്ളത് പങ്കാളികളാണ്. അവരെ ഞങ്ങള്‍ സ്വന്തം തീരുമാനപ്രകാരമാണ് തിരഞ്ഞെടുക്കുന്നത്. അങ്ങനെയൊരാളെ ആവശ്യമുണ്ടെന്ന് എപ്പോഴെങ്കിലും ഞങ്ങള്‍ക്ക് തോന്നുമ്‌ബോള്‍. # showthemhowitsdone ‘

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News