ഇനിയും നിങ്ങൾ ഈ മനുഷ്യനെതിരെ പോരാടുന്നുണ്ടെങ്കിൽ അതിനെ പച്ച മലയാളത്തിൽ പക എന്ന് മാത്രമെ വിശേഷിപ്പിക്കാൻ പറ്റുകയുള്ളു: വിനയന് പിന്തുണയുമായി ഹരീഷ് പേരടി
കൊച്ചി:സംവിധായകൻ വിനയന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നാം ജീവിക്കുന്ന രാജ്യത്തിലെ പരമോന്നത കോടതി ഇയാൾക്കെതിരെയുള്ള കേസ് തള്ളിയിരിക്കുന്നു…ഇനിയും ഈ കലാകാരനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളൊക്കെ നിയമ വിരുദ്ധമായി മാറും..ഇനിയും നിങ്ങൾ ഈ മനുഷ്യനെതിരെ പോരാടുന്നുണ്ടെങ്കിൽ അതിനെ പച്ച മലയാളത്തിൽ പക എന്ന് മാത്രമെ വിശേഷിപ്പിക്കാൻ പറ്റുകയുള്ളുവെന്ന് ഹരീഷ് പേരടി പറയുന്നു.
ശ്രീലക്ഷ്മി അറയ്ക്കലെന്ന് അടിച്ച് നോക്കിയാല്‍ ഇവളുടെയൊക്കെ മഹത്വം കാണാം: എന്റെ ദൈവമേ..അതൊക്കെ നമ്മുടെ പെണ്‍പിള്ളേരും ചെറുപ്പക്കാര്‍ പിളേളരും കണ്ടാലുളള അവസ്ഥ ആലോചിച്ച് നോക്കിക്കേ: ശ്രീലക്ഷ്മിക്കെതിരെ വീണ്ടും പിസി ജോര്‍ജ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വിനയൻ എന്ന ഒറ്റയാൾ പോരാട്ടത്തിന്റെ വിജയ ദിവസമാണിന്ന്…ഇത് ആഘോഷിക്കാൻ ആരുമുണ്ടാവില്ല…ഈ മനുഷ്യൻ കൈയ്യ് പിടിച്ച് സിനിമയുടെ മുഖ്യധാരയിലേക്ക് കുട്ടി കൊണ്ട് വന്നവർ പോലും …കാരണം ഇയാൾ ഒറ്റക്കാണ്…നാം ജീവിക്കുന്ന രാജ്യത്തിലെ പരമോന്നത കോടതി ഇയാൾക്കെതിരെയുള്ള കേസ് തള്ളിയിരിക്കുന്നു…ഇനിയും ഈ കലാകാരനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളൊക്കെ നിയമ വിരുദ്ധമായി മാറും..ഇനിയും നിങ്ങൾ ഈ മനഷ്യനെതിരെ പോരാടുന്നുണ്ടെങ്കിൽ അതിനെ പച്ച മലയാളത്തിൽ പക എന്ന് മാത്രമെ വിശേഷിപ്പിക്കാൻ പറ്റുകയുള്ളു…വിനയൻ സാർ താങ്കളുടെ തന്റെടത്തിന്റെ മുന്നിൽ ഒരു വലിയ കൂപ്പ് കൈ