ബലാത്സംഗങ്ങളെ കുറിച്ച് ഞങ്ങള്‍ സ്ത്രീകള്‍ എന്ത് പറയണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്; റിമ കല്ലിങ്കല്‍

കൊച്ചി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടിയും നിര്‍മാതാവുമായ റിമ കല്ലിങ്കല്‍. എന്തുകൊണ്ടാണ് എല്ലാ റേപ്പ് കേസുകള്‍ക്കുമെതിരെ പ്രതികരിക്കാത്തതെന്ന ചിലരുടെ ചോദ്യം കേട്ട് അത്ഭുതം തോന്നാറുണ്ടെന്നും ഞങ്ങള്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും റിമ ചോദിക്കുന്നു.

ആ പെണ്‍കുട്ടി കടന്നുപോയ ഭീതിജനകമായ ആ അവസ്ഥയെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുകയാണോ വേണ്ടത്? അതോ കരഞ്ഞുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ പെണ്‍ സുഹൃത്തുക്കളെ വിളിക്കുകയാണോ വേണ്ടത്? വൈകാരികമായി സ്വയം മുറിവേല്‍ക്കുകയാണോ വേണ്ടത്? അരക്ഷിതത്വം തോന്നുകയും ഭയപ്പെടുകയുമാണോ വേണ്ടത്? ഓരോ തവണയും വ്യത്യസ്ത ഹാഷ് ടാഗുകള്‍ ടൈപ്പ് ചെയ്യുന്നത് അവസാനിപ്പിച്ച് ഞങ്ങള്‍ സ്‌ക്രീനില്‍ നോക്കിപ്പോകുകയാണ്. ‘എന്റെ കയ്യില്‍ ഹാഷ് ടാഗുകള്‍ ഒന്നുമില്ല. ‘ എന്നായിരുന്നു റിമ ഫേസ്ബുക്കില്‍ എഴുതിയത്.

ഹാത്രാസ് സംഭവത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയരുന്നത്. സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തുള്ളവരെല്ലാം പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് രംഗത്തുണ്ട്. ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News