ഗോവ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

നിരവധി മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ പുതിയ ചിത്രം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കൊറോണ കാലത്തിന് മുന്‍പ് ഗോവയില്‍ പോയപ്പോള്‍ ഉള്ള ചിത്രങ്ങളാണ് താരം പങ്കു വെച്ചത്.

ഇതിനിടെ സ്ത്രീ കേന്ദ്രീകരമായ ഒരു സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് താരം. അര്‍ച്ചന 31 നോട്ടൗട്ട് എന്നാണ് ചിത്രത്തിന്റെ പേര്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ടൗട്ട്’ സംവിധാനം ചെയ്യുന്നത് അഖില്‍ അനില്‍കുമാര്‍ ആണ്. അഖില്‍ സംവിധാനം ചെയ്ത ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അര്‍ച്ചന 31 നോട്ടൗട്ട് നിര്‍മിക്കുന്നതു മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്.

നവംബര്‍ 15നു പാലക്കാട്ടു ചിത്രീകരണം തുടങ്ങും. അഖില്‍ അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണു തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം: ജോയല്‍ ജോജി. എഡിറ്റിങ്: മുഹ്‌സിന്‍, സംഗീതം: രജത്ത് പ്രകാശ്, മാത്തന്‍. ആര്‍ട് ഡയറക്ടര്‍: രാജേഷ് പി.വേലായുധന്‍, ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News