തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്: ഒറ്റുകാരനെ കാത്തിരിയ്ക്കുന്നത് 45 ലക്ഷം രൂപ

തിരുവനന്തപുരം: സ്വര്‍ണക്കടത്തിനെക്കുറിച്ച് രഹസ്യവിവരം നല്‍കിയ ആളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം. സ്വർണ്ണം കടത്തിയ വൻ തട്ടിപ്പ് സംഘം അകത്തായത് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. എന്നാൽ ആരാണ് വിവരം നൽകിയതെന്ന് കസ്റ്റംസിന് മാത്രമേ അറിയുകയുള്ളൂ. വിവരം ചോർത്തി നൽകിയതാണെങ്കിൽ അയാൾക്ക് ലഭിക്കുന്നത് നല്ലൊരു തുകയാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് 30 കിലോ സ്വർണ്ണം പിടികൂടിയതെങ്കിൽ 45 ലക്ഷം ലക്ഷം രൂപയാണ് ലഭിക്കുക. ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടിയതാണെങ്കിൽ 20 ലക്ഷം രൂപയാണ് പരമാവധി പാരിതോഷികം.

വിവരങ്ങൾ അറിയിക്കുന്നവരുടെ വിശദാംശങ്ങൾ ഒന്നും കസ്റ്റംസ് സൂക്ഷിക്കാറില്ല. പകരം വിവരം കൈമാറുന്നയാളുടെ കൈവിരലടയാളം മാത്രമാണ് ശേഖരിക്കുക. അന്വേഷണം പൂർത്തിയാകുമ്പോൾ ഈ വിരലടയാളം ഒത്തുനോക്കി പാരിതോഷികം മുഴുവനായി നൽകും. കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് സ്വർണ്ണം പിടിക്കുന്നതെങ്കിൽ പരമാവധി 20 ലക്ഷം രൂപ പാരിതോഷികം ലഭിക്കും. ഇത് അന്വഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെല്ലാം വീതം വെച്ച് നൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News