24.4 C
Kottayam
Sunday, June 14, 2026

വാടക നല്‍കിയില്ല ; അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ലൈംഗീകമായി പീഡിപ്പിച്ചു ; വീട്ടുടമസ്ഥനും കൂട്ടാളികളും അറസ്റ്റില്‍

Must read

പാട്‌ന: വാടക നല്‍കിയില്ലെന്ന് ആരോപിച്ച് അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമസ്ഥനുംയും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. ബീഹാറിലെ ചംബാരനില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം. സംഭവത്തില്‍ വീട്ടുടമസ്ഥനായ സുമേഷ് ജാദവിനെയും രണ്ടു കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുമേഷും കൂട്ടരും നേരത്തെയും വീട് വാടകയ്ക്കുകൊടുത്തശേഷം താമസക്കാരായ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വാടക ആവശ്യപ്പെട്ടായിരുന്നു സുമേഷ് ജാദവും രണ്ടു സുഹൃത്തുക്കളും വീട്ടില്‍ എത്തിയത്. ഈ സമയം യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് സുമേഷ് ജാദവ് കൈയില്‍ കരുതിയിരുന്ന പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി അമ്മയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കും നല്‍കുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതരായ അമ്മയെയും മകളെയും പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് വീട്ടിലെത്തിയ ഭര്‍ത്താവ് കാണുന്നത് അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്യയെയും മകളെയും ആയിരുന്നു. തുടര്‍ന്ന് അദ്ദേഹം പോലീസിനെയും നാട്ടുകാരെയും സംഭവം അറിയിച്ചു. പീഡനത്തിനിരയായവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week