27.6 C
Kottayam
Thursday, June 4, 2026

ആണധികാരത്തിന്റെ സഞ്ചിക്കകത്തല്ല സിനിമ കിടക്കുന്നത്; എനിക്ക് സിനിമ ഇല്ലെന്നോർത്ത് നീയൊക്കെ ഒറ്റ ഒരുത്തനും കരയേണ്ട; രേവതി സമ്പത്ത്

Must read

കൊച്ചി:സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി രേവതി സമ്പത്ത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റെ നിലപാടുകൾ രേവതി കൃത്യമായി അറിയിക്കാറുണ്ട്. അടുത്തിടെ തങ്ങളെ സോഷ്യൽ മീഡിയ വഴി അപമാനിച്ച വിജയ് നായരെന്ന വ്യക്തിയെ കയ്യേറ്റം ചെയ്ത ഭാ​ഗ്യലക്ഷ്മി അടക്കമുള്ളവരെ പിന്തുണച്ചും താരം എത്തിയിരുന്നു. എന്നാൽ നിലപാടുകൾ വ്യക്തമാക്കുന്നതിനാൽ തനിക്കെതിരെയും സൈബർ അറ്റാക്ക് അടക്കമുള്ളവ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നടി.

ആണധികാരത്തിന്റെ സഞ്ചിയിൽ കിടക്കുന്ന വിഷക്കുരുകളിൽ ഒന്നല്ല സിനിമ. അത് സ്വപ്നമേറുന്നവരുടെ മസ്തിഷ്കത്തിലുള്ള സർഗ്ഗാത്മകതയാണ്. അതിനെ എങ്ങനെയാണ് ചില ഭീരുകൾക്ക് നശിപ്പിക്കാൻ ആകുക. നിങ്ങളുടെ ഈ വിലക്കുകൾക്കും വേലികേറ്റലുകൾക്കും ഇവിടെ പ്രസക്തിയില്ല. കാരണം, സിനിമ ആരുടെയും ഔദാര്യമല്ല. നല്ല സിനിമകൾ ഉണ്ടാക്കും, നല്ല കഥകൾ പറയുകയും ചെയ്യും,വേലികൾ നിങ്ങൾ നിങ്ങളുടെ ജീർണിച്ച അധികാരസ്വരത്തിന് ചുറ്റും കെട്ടുന്നതാണ് നല്ലത്. അതിനാൽ, രേവതി ഫീൽഡ് ഔട്ട്‌ (ഫീൽഡുകൾ ഒരുത്തന്റെയും പോക്കറ്റിൽ അല്ല ) ആയെന്നുള്ള വൃത്തികെട്ട പരാമർശങ്ങൾ ഇവിടെ ഏൽക്കില്ലെന്നും താരം പറയുന്നു.

 

കുറിപ്പ് വായിക്കാം….

- Advertisement -

 

- Advertisement -

ചില കാര്യങ്ങളിൽ വ്യക്തത ആവശ്യമാണെന്ന് തോന്നുന്നു. സിനിമ മേഖലയിൽ ശബ്ദം ഉയർത്തുന്നതിന്റെ പേരിൽ അവസരങ്ങൾ നിഷേധിക്കപ്പെടുമോ എന്ന ചോദ്യത്തിന്റെ ഉത്തരം “അതെ” എന്ന് തന്നെയാണ്. കുറച്ചുകൂടി കൃത്യത വരുത്തി പറയുകയാണെങ്കിൽ അവസരങ്ങളെ മനപ്പൂർവം ഇല്ലാതാക്കാൻ പഠിച്ച പണി എല്ലാം അവർ ചെയ്യും. അതവരുടെ അധഃപതിച്ച രീതിയാണ്. ഇത് നിലനിൽക്കുന്ന ഒരു സത്യമാണ്.

അതിലൊരു രീതി അഭ്യസ്‌തവിദ്യന്‍മാര്‍ ഭരിക്കുന്ന അധികാര ഇടമാണ് സിനിമ മേഖല എന്ന അവരുടെ തെറ്റായ ധാരണയാണ്. സിനിമ എന്ന തൊഴിലിടം സൂപ്പർസ്റ്റാറുകൾ തുപ്പി നീട്ടുന്ന കയ്യിലുള്ള കൊളാമ്പിയാണെന്ന അവരുടെ ധാരണയിൽ ആണ് പിശക്. ഇനി രണ്ടാമത്തെ രീതി നോക്കാം. സിനിമയെന്ന കലയിൽ ദൃഢനിശ്ചയം എടുത്ത സ്ത്രീയ്ക്ക് സിനിമയിൽ സ്വന്തം പോരാട്ടങ്ങളിലൂടെയും സ്ട്രാറ്റജികളിലൂടെയും അടയാളപ്പെടുത്താൻ കഴിയും.

സ്വന്തമായി വഴികൾ കണ്ടെത്തി മുന്നോട്ട് പോകാനുള്ള വലിയൊരു സ്പെയ്സ് സിനിമയിലുണ്ട്.ആ സ്പേസ് നടക്കില്ലല്ലോ എന്ന ആഘോഷങ്ങളിൽ ആണ് ഞാൻ നിസ്സംശയം പറയുന്നത്, സിനിമ അവരുടെ വീട്ടിൽ നിന്ന് ഭാഗം വെച്ച സ്വത്തല്ല എന്നത്.

- Advertisement -

ആണധികാരത്തിന്റെ സഞ്ചിയിൽ കിടക്കുന്ന വിഷക്കുരുകളിൽ ഒന്നല്ല സിനിമ. അത് സ്വപ്നമേറുന്നവരുടെ മസ്തിഷ്കത്തിലുള്ള സർഗ്ഗാത്മകതയാണ്. അതിനെ എങ്ങനെയാണ് ചില ഭീരുകൾക്ക് നശിപ്പിക്കാൻ ആകുക. നിങ്ങളുടെ ഈ വിലക്കുകൾക്കും വേലികേറ്റലുകൾക്കും ഇവിടെ പ്രസക്തിയില്ല. കാരണം, സിനിമ ആരുടെയും ഔദാര്യമല്ല. നല്ല സിനിമകൾ ഉണ്ടാക്കും, നല്ല കഥകൾ പറയുകയും ചെയ്യും,വേലികൾ നിങ്ങൾ നിങ്ങളുടെ ജീർണിച്ച അധികാരസ്വരത്തിന് ചുറ്റും കെട്ടുന്നതാണ് നല്ലത്.

അതിനാൽ, രേവതി ഫീൽഡ് ഔട്ട്‌ (ഫീൽഡുകൾ ഒരുത്തന്റെയും പോക്കറ്റിൽ അല്ല ) ആയെന്നുള്ള വൃത്തികെട്ട പരാമർശങ്ങൾ ഇവിടെ ഏൽക്കില്ല. കാരണം സിനിമ എന്ന കലാരൂപത്തിനെയാണ് ഞാൻ സ്നേഹിക്കുന്നത് അല്ലാതെ ആ കലാരൂപത്തിന്റെ മറവിൽ നിന്നുകൊണ്ട് ചൂഷണം ചെയ്ത് മാന്യതാപ്പട്ടമിടുന്ന പ്രക്രിയയെ അല്ല. അതിനാൽ എപ്പോൾ സംവിധാനം ചെയ്യണം എന്നതും എന്റെ തീരുമാനം ആണ്. സിനിമ എന്ന ഇടം സ്വപ്നം കാണുന്നവർക്ക് എല്ലാം തുല്യമായി ഉള്ളതാണ്. എന്റെ രാഷ്ട്രീയം ഞാൻ എടുക്കാൻ പോകുന്ന സിനിമകളിലൂടെ പറഞ്ഞുകൊണ്ടേയിരിക്കും.

ഞാൻ എനിക്ക് നല്ല വിദ്യാഭ്യാസവും കൊടുക്കുന്നുണ്ട്. വീണാൽ അതിനു മേലെ ആകും ഞാൻ വീഴുക.അതിൽ നിന്നും ഉയർന്നു വരുക എന്നത് അതിലേറെ എളുപ്പവുമാണ്. അതുകൊണ്ട് എന്നെ കുറിച്ച് വല്ലാതെ നിങ്ങൾ സൈബർ തല്ലുകൊള്ളികൾ ആലോചിച്ച് ദുഖിക്കേണ്ട കാര്യമേയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week