കൊല്ലത്ത് അധ്യാപികയെ റിട്ടയേര്‍ഡ് അധ്യാപകന്‍ ഓല മടല്‍ കൊണ്ട് അടിച്ചതായി പരാതി

കൊല്ലം: റിട്ട. അധ്യാപകന്‍ അയല്‍വാസിയായ അധ്യാപികയെ ഓല മടല്‍ കൊണ്ട് അടിച്ചതായി പരാതി. കൊല്ലം എഴുകോണ്‍ ഇടയ്ക്കിടം സ്വദേശിയായ അധ്യാപികയെയാണ് അയല്‍വാസിയും റിട്ട. അദ്ധ്യാപകനുമായ ഇടയ്ക്കിടം സോണിയില്‍ അര്‍ജ്ജുനന്‍ ഓല മടല്‍ കൊണ്ടടിച്ചത്. 5ന് രാവിലെ 11ഓടെ ആയിരുന്നു സംഭവം. വീടിന് പിന്‍വശത്ത് മീന്‍ വെട്ടിക്കൊണ്ടിരുന്ന അദ്ധ്യാപികയെ കാരണം കൂടാതെ അടിക്കുകയായിരുന്നുവെന്ന് കൊല്ലം റൂറല്‍ എസ്.പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവ സമയം അധ്യാപികയുടെ കിടപ്പ് രോഗിയായ മാതാവ് മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വീടിന് പിന്നിലൂടി വന്ന അര്‍ജ്ജുനന്‍ അദ്ധ്യാപികയെ ഓല മടല്‍ കൊണ്ട് നിരവധി തവണ അടികുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.

തുടര്‍ന്ന് എഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും രാവിലെ 9.30 തൊട്ട് വൈകിട്ട് വൈകിട്ട് 5.30 വരെ തന്നെ സ്റ്റേഷനില്‍ നിറുത്തിയതായും 5.30ന് ശേഷം മാത്രമാണ് പരാതി കൈപ്പറ്റി രസീത് നല്‍കിയതെന്നും അധ്യാപിക എസ്.പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News