28.8 C
Kottayam
Thursday, June 4, 2026

ഒരാഴ്ചക്കുള്ളില്‍ കേരളത്തില്‍ കൊറോണ പടര്‍ന്നുപിടിക്കുമെന്ന് എ.സി.പിയുടെ പേരില്‍ വ്യാജ സന്ദേശം; പ്രചരിപ്പിക്കുന്നവര്‍ നിരീക്ഷണത്തില്‍

Must read

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങളെ ആശങ്കയിലാക്കി സമൂഹമാധ്യമങ്ങളില്‍ നിരവധി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശമാണ് ഇതില്‍ ഒടുവിലത്തേത്. കൊറോണ വൈറസ് കേരളത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പടര്‍ന്നുപിടിക്കുമെന്നാണ് വ്യാജ ശബ്ദസന്ദേശം. ഇത് സമൂഹമാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചിരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എ.സി.പി ലാല്‍ജി വ്യക്തമാക്കി. ‘എന്തുകൊണ്ടാണ് എന്റെ പേരില്‍ ഇങ്ങനെയൊരു സന്ദേശം വന്നതെന്ന് അറിയില്ല. എന്റെ ശബ്ദമല്ല ആ സന്ദേശത്തിലുള്ളത്. രോഗവ്യാപനത്തിനെതിരെ ജാഗ്രതയോടെ പോരാടുമ്പോള്‍ ഇത്തരം പ്രചരണങ്ങള്‍ വളരെ നിര്‍ഭാഗ്യകരമാണ്. ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ആരൊക്കെ പ്രചരിപ്പിക്കുന്നുവോ അവരെല്ലാം നിരീക്ഷണത്തിലാണ്. കര്‍ശനമായ നടപടി സ്വീകരിക്കും. ഈ സന്ദേശം വ്യാജമായി നിര്‍മിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കും. ഇതിന് പിന്നില്‍ ആരാണെന്നതില്‍ അന്വേഷണം നടക്കുകയാണ്’. എസിപി പറഞ്ഞു.

ഈ സമയത്ത് ഇത്തരം സന്ദേശങ്ങളുടെ ആധികാരികത മനസ്സിലാക്കാതെ അത് സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കരുത് എന്ന് അപേക്ഷിക്കുന്നതായും ലാല്‍ജി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week