വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിച്ച മകളെ റിട്ട. എസ്.പി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പ്രണയിച്ച് വിവാഹം കഴിച്ച മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് റിട്ട. എസ്.പിയായ പിതാവും മാതാവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. തിരുച്ചിറപ്പിള്ളി എസി.പി ആയിരുന്ന സുന്ദര്‍രാജാണ് മകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച തട്ടിക്കൊണ്ട് പോയത്.

മകള്‍ ശക്തിപ്രഭ മറ്റൊരു ജാതിയില്‍ പെട്ട കാര്‍ത്തിക് എന്ന ആളുമായി പ്രണയത്തിലായി. ഇത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് മകള്‍ വീടുവിട്ട് ഇറങ്ങി. ഇക്കഴിഞ്ഞ അഞ്ചിനാണ് ഇവര്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഇരുവരും കാര്‍ത്തിക്കിന്റെ വീട്ടിലേക്ക് പോയി. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച എസിപി സുന്ദര്‍രാജും ഭാര്യ അമുതവും കാര്‍ത്തിക്കിന്റെ വീട്ടിലെത്തി മകളെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

കാര്‍ത്തികിനെ ഇവര്‍ മുറിയില്‍ പൂട്ടി. ശക്തിപ്രഭയുടെ അമ്മ അമുതം കാര്‍ത്തിക്കിനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവം നടന്ന് രണ്ടു ദിവസമായിട്ടും പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News