അങ്കമാലിയില്‍ അച്ഛന്‍ നിലത്തെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ കട്ടിലില്‍ നിന്ന് നിലത്തെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് കുഞ്ഞ് നിലവിലുള്ളത്. കുഞ്ഞിന് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്തും.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അന്‍പത്തിനാല് ദിവസം പ്രായമായ കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞും തലയ്ക്കടിച്ചുമാണ് പിതാവ് ഷൈജു തോമസ് കൊല്ലാന്‍ ശ്രമിച്ചത്. ജനിച്ചത് പെണ്‍കുട്ടിയാണെന്നതും ഭാര്യയോടുള്ള സംശയവുമാണ് ഷൈജുവിനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്.

കുട്ടി കട്ടിലില്‍ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ ആദ്യം ആശുപത്രിയില്‍ എത്തിയത്. കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയപ്പോള്‍ കൊണ്ടെന്നും പറഞ്ഞു. അസ്വാഭാവികത തോന്നിയതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ഷൈജുവിനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News