31.1 C
Kottayam
Wednesday, May 8, 2024

അട്ടപ്പാടിയില്‍ കുടുങ്ങിക്കിടന്ന ഗര്‍ഭിണിയെ അതിസാഹസികമായി രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Must read

പാലക്കാട്: പുഴകള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ അട്ടപ്പാടിയില്‍ നിന്നും ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവരെ പുറത്തെത്തിച്ചു. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നീ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് അട്ടപ്പാടി മേഖല ഒറ്റപ്പെട്ടുപോയത്. ദേശീയ ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് ഗര്‍ഭിണിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കുലംകുത്തി ഒഴുകുന്ന ഭവാനിപ്പുഴക്ക് കുറുകെ റോപ്പ് കെട്ടിയ ശേഷം ഗര്‍ഭിണിയെ സാഹസികമായി ഇക്കരെ കൊണ്ടിറക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ഒരുവയസുള്ള കുഞ്ഞ് മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരെയും അതിസാഹസികമായി രക്ഷപെടുത്തി.
ദേശീയദുരന്തനിവാരണസേന, ഫയര്‍ഫോഴ്സ്, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നുള്ള കൂട്ടായ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ അട്ടപ്പാടിയില്‍ നടക്കുന്നത്. ഒറ്റപ്പെട്ട അട്ടപ്പാടിയില്‍ നിന്നും
അട്ടപ്പാടിയിലെ മുച്ചിക്കടവില്‍ എട്ട് കുട്ടികളടക്കം മുപ്പത് പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഊരുമായി ബന്ധിപ്പിക്കുന്ന തൂക്ക് പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ഇവടേക്ക് എത്താനാകുന്നില്ല.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week