24.2 C
Kottayam
Sunday, June 7, 2026

‘ആവർത്തിച്ച് കോടതിയെ സമീപിക്കുന്നു’; സഞ്ജീവ് ഭട്ടിന് മൂന്നുലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി

Must read

ന്യൂഡൽഹി: ആവർത്തിച്ച് ഹർജികൾ സമർപ്പിക്കുന്നുവെന്ന് ആരോപിച്ച് ഐപിഎസ് മുൻ ഓഫീസർ സഞ്ജീവ് ഭട്ടിന് സുപ്രീം കോടതി മൂന്നുലക്ഷം രൂപ പിഴ ചുമത്തി. വിചാരണക്കോടതികൾക്കെതിരെ ആവർത്തിച്ച് ഹർജി സമർപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സഞ്ജീവ് ഭട്ട് സമർപ്പിച്ച മൂന്ന് ഹർജികൾ തള്ളിക്കൊണ്ടായിരുന്നു നടപടി. ഹർജിക്കാരൻ ആവർത്തിച്ച് കോടതിയെ സമീപിക്കുന്നുണ്ടെന്ന് ജസ്റ്റിസ് വിക്രം നാഥ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പിഴത്തുകയായ മൂന്നുലക്ഷം രൂപ ഗുജറാത്ത് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷനിൽ കെട്ടിവെക്കാനാണ് കോടതി നിർദേശം.

മൂന്ന് ഹർജികളുമായിട്ടാണ് സഞ്ജീവ് ഭട്ട് കോടതിയെ സമീപിച്ചത്. നിലവിലെ ജഡ്ജി പക്ഷപാതം കാണിക്കുന്നതിനാൽ വിചാരണ മുതിർന്ന അഡീഷണൽ സെൻഷൻ ജഡ്ജി ബനസ്കന്തയുടെ കോടതിയിലേക്ക് മാറ്റണം, കോടതി നടപടികൾ ഓഡിയോ – വീഡിയോ റെക്കോർഡ് ചെയ്യണം, കേസിൽ കൂടുതൽ തെളിവുകൾ ഹാജരാക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് സഞ്ജീവ് ഭട്ട് ഉന്നയിച്ചത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ നിശ്ചിത സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനുള്ള നിർദ്ദേശം പുറപ്പെടുവിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെ ഭട്ട് ചോദ്യം ചെയ്തിരുന്നു. കേസിൽ മാർച്ച് 31ന് മുൻപ് വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. മയക്കുമരുന്ന് കേസിൽ വ്യാജ തെളിവുണ്ടാക്കാൻ ശ്രമം നടത്തിയെന്നാണ് ഭട്ടിനെതിരായ കേസ്.

- Advertisement -

കേസിൽ അറുപത് സാക്ഷികളിൽ പതിനാറ് പേരുടെ വിസ്താരം മാത്രം പൂർത്തിയായ സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്നായിരുന്നു ഭട്ടിൻ്റെ ആവശ്യം. സമയം നീട്ടി നൽകുന്നത് നീതിയുക്തമായ വിചാരണ ലഭിക്കാൻ കാരണമാകുമെന്നായിരുന്നു ഭട്ടിൻ്റെ വിശദീകരണം. എന്നാൽ ഈ വാദം അനാവശ്യമാണെന്ന് വ്യക്തമാക്കിയാണ് കോടതി പിഴ ചുമത്തിയത്.

- Advertisement -

1990ലെ ഒരു കസ്റ്റഡി മരണക്കേസിൽ 2019 ജൂണിൽ ഗുജറാത്ത് ഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കസ്റ്റഡി മരണക്കേസിലെ ശിക്ഷയെ ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി മെയ് പത്തിന് തള്ളിയിരുന്നു. ജസ്റ്റിസുമാരായ എംആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹർജി തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week