28.9 C
Kottayam
Friday, May 17, 2024

5ജി:16,640 കോടി രൂപയുടെ വിദേശ വായ്പ നേടി റിലയൻസ്

Must read

മുംബൈ:2024 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ വായ്പ സമാഹരിച്ച് ജിയോ ഇൻഫോകോം. ജിയോക്ക് വേണ്ടി 5ജി വിതരണം ചെയ്യുന്നത നോക്കിയയെയും ടെലികോം കമ്പനിയുടെ ആഗോള വായ്പാ ദാതാക്കളെയും ഭാവിയിലെ അപകടസാധ്യതകളിൽ നിന്ന് ഇൻഷ്വർ ചെയ്യുന്നതിനായി പ്രത്യേക ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. ഡിസംബർ അവസാനത്തോടെ രാജ്യത്തുടനീളം 5ജി എത്തിക്കാൻ ജിയോയ്ക്ക് കഴിയുമെന്ന് മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നു.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിൻെറ ടെലികോം യൂണിറ്റായ ജിയോ ഇൻഫോകോം 2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 16,640 കോടി രൂപയാണ് സമാഹരിച്ചത്. ജിയോയുടെ 5ജി പ്രോജക്ടുകൾക്കായി പണം നൽകിയിരിക്കുന്ന വയ്പാ ദാതാക്കളെ ഉൾപ്പെടെ ഇൻഷ്വ‍ർ ചെയ്തിരിക്കുന്നത് ഫിന്നിഷ് ക്രെഡിറ്റ് കയറ്റുമതി ഏജൻസിയായ ഫിൻവെരയാണ്. ഈ തുക

ജിയോയുടെ മൊത്തത്തിലുള്ള 5ജി ഫണ്ടിംഗ് ചെലവുകൾ കുറയ്ക്കും. എച്ച്എസ്ബിസി നേരത്തെ പണം നൽകിയിരുന്നു. കഴിഞ്ഞ രണ്ട് മാസമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കരാർ അവസാനിച്ചത്.സ്വീഡിഷ് നെറ്റ്‌വർക്കിംഗിൽ നിന്നും ടെലികോം കമ്പനിയായ എറിക്‌സണിൽ നിന്നും 5ജി നെറ്റ്‌വർക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഈ ഓഫ്‌ഷോർ വായ്പ സഹായിക്കും.

ബിഎൻപി പാരിബാസ് ഒമ്പത് മാസ കാലയളവിലേക്കാണ് 200 കോടി ഡോളർ നൽകുന്നത്. ഈ കാലയളവിൽ എറിക്സണും ബിഎൻപിക്കും മറ്റ് ചില ബാങ്കുകൾക്കും ജിയോ പണം തിരികെ നൽകും എന്നാണ് കരാർ.സ്വീഡിഷ് എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഏജൻസിയായ ഇകെഎൻ ജിയോയ്ക്ക് 220 കോടി ഡോളറിൻെറ ഇൻഷുറൻസ് പരിരക്ഷയാണ് നൽകിയിരിക്കുന്നത്. ഇത് ജിയോയുടെ മൊത്തത്തിലുള്ള 5ജി ഫണ്ടിംഗ് ചെലവുകൾ കുറയ്ക്കും.

ഈ വർഷം ആദ്യം ഇന്ത്യയിലെ 134 നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ നൽകിയിരുന്നു. ഡിസംബറോടെ കുറഞ്ഞ ചിലവിൽ രാജ്യമൊട്ടാകെ 5ജി സേവനങ്ങൾ വ്യാപിപ്പിക്കും എന്നാണ് പ്രഖ്യാപനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week