ഞങ്ങള്‍ പ്രണയത്തിലാണ്, പക്ഷെ വിവാഹം കഴിക്കാന്‍ പ്ലാനില്ല; പ്രണയത്തെ കുറിച്ച് മനസ് തുറന്ന് രഞ്ജിനി ഹരിദാസ്

തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്. പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.

രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ,

പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും സക്സസ് ആയില്ല.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്ക് അറിയില്ല.

കല്യാണം കഴിക്കാം എന്നൊരു ലീഗല്‍ കോണ്‍ട്രാക്ട് ഞാന്‍ വെക്കാറില്ല, വിവാഹം കഴിച്ചാല്‍ പ്രെഷര്‍ കൂടും. എന്നെക്കുറിച്ച് എനിക്ക് നന്നായി അറിയാം, എനിക്ക് നല്ല ഈഗോ ഉണ്ട്, മാത്രമല്ല ഞാന്‍ നല്ല ദേഷ്യക്കാരി കൂടിയാണ്, എന്റെ ഈഗോ എന്റെ കൂടെ നില്‍ക്കുന്ന ആളിനും പകരാനുള്ള ചാന്‍സ് ഉണ്ട്, അതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിക്കാത്തത് എന്ന് താരം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News