ഇ.പിയും സുധാകരനും ബാലനും തോമസ് ഐസക്കും മത്സരിക്കില്ല; ശൈലഷ മട്ടന്നൂരില്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ബാലന്‍, ജി. സുധാകരന്‍, തോമസ് ഐസക്ക് എന്നിവര്‍ ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നാല് പേരും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

രണ്ട് ടേം മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് സെക്രട്ടറിയേറ്റില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നുവന്നു. സുധാകരനും ഐസക്കിനും ഇളവ് നല്‍കണമെന്ന അഭിപ്രായത്തോടും വിയോജിപ്പുണ്ടായി.

ജയരാജന്‍ സംഘടനാ ചുമതലയിലേക്ക് മാറിയെക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ മട്ടന്നൂരില്‍ മത്സരിക്കും.

രണ്ട് തവണ മത്സരിച്ച 15ഓളം ആളുകളുണ്ട്. ഇവരിൽ അനിവാര്യമല്ലാത്ത ആളുകളെയും ഒഴിവാക്കും. എ പ്രദീപ് കുമാർ, രാജു എബ്രഹാം എന്നിവർക്കും സീറ്റില്ല. ഇരുവരും തുടർച്ചയായി മത്സരിച്ചു വരുന്നവരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News