നിലമ്പൂരിലെത്തി ജനങ്ങളോടൊപ്പം നില്‍ക്കൂ: പി.വി അന്‍വറിനെ ‘കൊട്ടി’യ രമ്യ ഹരിദാസിന് പൊങ്കാലയിട്ട് അന്‍വര്‍ ഫാന്‍സ് കമന്റ് നിറയെ രാഹുല്‍ ഗാന്ധി

ആലത്തൂര്‍: രമ്യ ഹരിദാസ് – പി വി അന്‍വര്‍ ‘പോര്’ തുടരുകയാണ് സോഷ്യല്‍ മീഡിയകളില്‍. രമ്യ ഹരിദാസിന്റെ ‘നിലവാരോ മീറ്ററുമായി വരുന്നവരോട്’ മറുപടിയുമായി പിവി അന്‍വര്‍ രംഗത്ത് വന്നിരുന്നു. ആ മീറ്ററൊരെണ്ണം തനിക്ക് തരണമെന്നും പ്രതിപക്ഷ നേതാവിനും കുറച്ച് പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണേയെന്നും അന്‍വര്‍ രമ്യയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. ഇതിനു മറുപടിയുമായി രമ്യ ഹരിദാസ് വീണ്ടും രംഗത്തെത്തി. ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് നിര്‍ത്തി, കരിമ്പുലികളോട് ഏറ്റുമുട്ടി കഴിഞ്ഞെങ്കില്‍ നിലമ്പൂരിലെത്തി ജനങ്ങളോടൊപ്പം നില്‍ക്കൂയെന്നാണ് രമ്യ അന്‍വറിന്റെ പരിഹാസത്തിന് മറുപടിയായി പറഞ്ഞത്.

എന്നാല്‍, രമ്യ ഹരിദാസ് പി വി അന്‍വറിനെയാണ് ‘കൊട്ടി’യതെങ്കിലും കമന്റ് ബോക്‌സ് നിറയെ വയനാട് എം പി രാഹുല്‍ ഗാന്ധി ആണ്. ‘മൊളുസെ ഞാന്‍ മാമനാണ് ഇങ്ങനെ ഒന്നും പറയല്ലേ’ എന്ന് ക്യാപ്ഷന്‍ ഇട്ട് രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയാണ് കമന്റില്‍ നിറയുന്നത്. ‘മാഡത്തിന് കുപ്രസിദ്ധിയാണ് ലക്ഷ്യം അല്ലേ’ എന്ന് പരിഹസിക്കുന്നവരും ഉണ്ട്.

അതേസമയം, ജനപ്രതിനിധികളായവര്‍ ഇങ്ങനെ പരസ്യമായി തമ്മില്‍ തല്ലുന്നതിനെ വിമര്ശിക്കുന്നവരും ഉണ്ട്. ‘ഇവറ്റകളെയൊക്കെ ഇതിനാണോ നമ്മള്‍ ജയിപ്പിച്ചു വിട്ടത്. ഈ കോവിഡ് കാലത്ത് ജീവിച്ചുപോകാന്‍ നമ്മള്‍ കിടന്നു പെടാപ്പാട് പെടുന്നു. നമ്മുടെ നിസ്സഹായതകള്‍ക്കൊപ്പം നില്‍ക്കേണ്ട ഊളകള്‍ പരസ്പരം തീട്ടമെറിഞ്ഞു കളിക്കുന്നു. നമ്മുടെ കഷ്ടപ്പാടില്‍ നമ്മള്‍ കൊടുക്കുന്ന ടാക്‌സ് ശമ്പളമായി കിട്ടിയത് കൊണ്ട് തിന്നിട്ട് എല്ലിന്റെ ഇടയില്‍ കയറുമ്പോള്‍ ഉള്ള ചൊറിച്ചിലാണ് ഇതൊക്കെ. അഞ്ചുകൊല്ലം കഴിയുമ്പോള്‍ മാറിക്കൊള്ളും. ജനപ്രതിനിധികളാണെത്രെ ജനപ്രതിനിധികള്‍’, എന്നാണു ഇവരെ വിമര്‍ശിക്കുന്നവര്‍ ഇടുന്ന കമന്റുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News