രമ്യ ഹരിദാസ് എം.പിയ്ക്ക് വീണ് പരിക്കേറ്റു; ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും

പാലക്കാട്: ആലത്തൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ രമ്യഹരിദാസിന് വീണ് പരിക്കേറ്റു. കാല്‍വഴുതി വീണ രമ്യയുടെ എല്ലിന് പൊട്ടലേറ്റതായാണ് വിവരം. കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ നാളെ ശസ്ത്രക്രിയക്ക് വിധേയയാക്കും.

കൊല്ലം ഡി.സി.സി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായി ബിന്ദു കൃഷ്ണയാണ് വിവരം പങ്കുവെച്ചത്. രമ്യ വേഗത്തില്‍ സുഖംപ്രാപിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരികെയെത്താന്‍ പ്രാര്‍ഥിക്കുന്നതായും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News