KeralaNews

പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം!

കൊച്ചി: പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം ലഭിക്കും. സാമൂഹികനീതി വകുപ്പിന്റേതാണ് തീരുമാനം. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല.

പ്രായപൂര്‍ത്തിയാവാത്തവര്‍ വിവാഹക്കാര്യം അറിയിക്കുന്ന ‘ഇന്‍ഫോര്‍മര്‍’മാരുടെ വിവരങ്ങള്‍ പുറത്തുവിടില്ല. ഈ സാമ്പത്തിക വര്‍ഷം മുതലാണ് പ്രതിഫലം നല്‍കാനുള്ള ഫണ്ട് ആരംഭിക്കുന്നത്. ഈയിനത്തില്‍ നല്‍കാന്‍ അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. വരും വര്‍ഷങ്ങളില്‍ ഇതിനായി ഫണ്ട് വകയിരുത്തുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

രാജ്യത്ത് സ്ത്രീകള്‍ക്ക് 18 വയസ്സും പുരുഷന്മാര്‍ക്ക് 21 വയസ്സുമാണ് വിവാഹപ്രായം. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button