FeaturedKeralaNews

നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി; മന്ത്രിമാരടക്കം വിചാരണ നേരിടണം- ഹൈക്കോടതി

കൊച്ചി: നിയമസഭാ കൈയ്യാങ്കളി കേസ് പിൻവലിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കെ.ടി. ജലിലീൽ, ഇ.പി. ജയരാജൻ അടക്കമുള്ളവർ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ.എം. മാണിക്കെതിരായി ഉയർന്ന ആരോപണത്തെ തുടർന്നാണ് നിയമസഭയിൽ അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ പ്രതിഷേധം അരങ്ങേറിയത്. കൈയ്യാങ്കളിയും പൊതുമുതൽ നശിപ്പിക്കുന്നത് അടക്കമുള്ള സംഭവങ്ങളും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ചിരുന്നു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിരുന്നു.

അന്നത്തെ എംഎൽഎമാരായിരുന്ന കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, വി. ശിവൻകുട്ടി, സി.കെ. സദാശിവൻ എന്നിവരടക്കം പ്രതിപക്ഷത്തെ ആറ് പേർക്കെതിരെയായിരുന്നു കുറ്റപത്രം. ഇതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിൽ നടപടി ആരംഭിച്ചതിനിടയിലാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം തള്ളിയ സാഹചര്യത്തിൽ മന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ തുടങ്ങിയവരടക്കമുള്ളവർ വിചാരണ നേരിടേണ്ടിവരും.

കേസ് പിൻവലിക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ വിചാരണ കോടതിയിൽ സർക്കാർ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി വന്നത്. ഈ ഹർജിയാണ് ഇപ്പോൾ ഹൈക്കോടതി തള്ളിയത്. പൊതുമുതൽ നശിപ്പിച്ച കേസ് നിലനിൽക്കുമെന്നും അതുകൊണ്ട് ഇവർ വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസ് പിൻവലിക്കാനുള്ള ഹർജിയിൽ എതിർകക്ഷികളായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരുണ്ടായിരുന്നു. കേസ് പിൻവലിക്കരുതെന്ന് പ്രതിപക്ഷ നേതാവും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button