25.5 C
Kottayam
Friday, June 5, 2026

ദിവസേന 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ പുതിയ റിപ്പബ്ലിക് ദിന ഓഫറുമായി ജിയോ

Must read

മുംബൈ:വാര്‍ഷിക പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിനൊപ്പം റിപ്പബ്ലിക് ദിന ഓഫര്‍ പ്രഖ്യാപിച്ച് ജിയോ. 2,999 രൂപ നിരക്കില്‍ ലഭ്യമാകുന്ന ഈ പ്രീപെയ്ഡ് പ്ലാനില്‍ 365 ദിവസത്തേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും.

കൂടാതെ, സ്വിഗ്ഗി സബ്സ്‌ക്രിപ്ഷന്‍, അജിയോ കൂപ്പണുകള്‍, ഇക്സിഗോ വഴിയുള്ള വിമാനങ്ങളില്‍ കിഴിവുകള്‍, റിലയന്‍സ് ഡിജിറ്റലിലെ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം കിഴിവ് എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 230 രൂപ ചെലവിലാണ് അധിക ആനുകൂല്യങ്ങള്‍ ലഭ്യമാവുക.

ജനുവരി 15 മുതല്‍ 31 വരെ ഈ വാര്‍ഷിക പ്ലാന്‍ മൈ ജിയോ ആപ്പ് വഴി ലഭ്യമാകും. നിലവിലുള്ള വാര്‍ഷിക പ്ലാനിനൊപ്പമാണ് റിപ്പബ്ലിക് ദിന ഓഫറിന് കീഴില്‍ ജിയോ പരിമിത കാലത്തേക്ക് അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. അധിക ആനുകൂല്യങ്ങളില്‍ പ്രതിദിനം 100 എസ്എംഎസും, ജിയോസിനിമ സബ്സ്‌ക്രിപ്ഷനും (ബേസിക്) ഉള്‍പ്പെടുന്നു.

റിപ്പബ്ലിക് ദിന ഓഫറിന്റെ ഭാഗമായി, റിലയന്‍സ് ഡിജിറ്റലില്‍ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് 10 ശതമാനം കിഴിവ് ജിയോ വാഗ്ദാനം ചെയ്യുന്നു. 5,000 രൂപയ്ക്ക് മുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴാണ് കിഴിവ് ലഭിക്കുക, പരമാവധി കിഴിവ് 10,000 രൂപയാണ്.

- Advertisement -

ജിയോയുടെ റിപ്പബ്ലിക് ദിന ഓഫറില്‍ അജിയോയില്‍ 2,499 രൂപയില്‍ കൂടുതല്‍ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 5,00 രൂപയുടെ ഫ്‌ലാറ്റ് കിഴിവ് കൂപ്പണും ഉള്‍പ്പെടുന്നു. റ്റിരയുടെ 999 രൂപയ്ക്ക് മുകളിലുള്ള തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു, 1,000 രൂപയാണ് പരമാവധി കിഴിവ്.

- Advertisement -

299 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് റിഡീം ചെയ്യാന്‍ കഴിയുന്ന 125 രൂപ വിലയുള്ള രണ്ട് സ്വിഗ്ഗി കൂപ്പണുകളും ജിയോ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇക്സിഗോ വഴിയുള്ള ഫ്‌ലൈറ്റ് ടിക്കറ്റ് നിരക്ക് മൂന്ന് ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കുമ്പോള്‍ 1,500 രൂപയും രണ്ടിന് 1,000 രൂപയും ഒരു ടിക്കറ്റിന് 500 രൂപയും കിഴിവ് നല്‍കുന്ന കൂപ്പണുകളും ലഭ്യമാകും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week