27.6 C
Kottayam
Sunday, June 7, 2026

റിലയൻസ് ജിയോ ഏഴാം വാർഷികം: അധിക ഡാറ്റയും പ്രത്യേക ഓഫറുകളും നൽകുന്നു

Must read

മുംബൈ:ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് 2016 സെപ്തംബറിൽ ആരംഭിച്ച റിലയൻസ് ജിയോയ്ക്ക് ഇന്ന് ഏഴ് വയസ്സ് തികയുന്നു. ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 30 വരെയുള്ള റീചാർജുകൾക്ക് അധിക ഡാറ്റയും പ്രത്യേക വൗച്ചറുകളും റിലയൻസ് ജിയോ പ്രഖ്യാപിച്ചു. 299, 749, 2,999 രൂപയുടെ റീചാർജ് പ്ലാനുകളിലണ് പ്രത്യകേ ആനുകൂല്യങ്ങൾ അടങ്ങിയ ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത്.

ജിയോയിൽ നിന്നുള്ള 299 രൂപയുടെ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിലൂടെ വരിക്കാർക്ക് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. പ്രത്യേക ഓഫറിന്റെ ഭാഗമായി പ്ലാൻ ഓഫറിന് 7 ജിബി അധിക ഡാറ്റ ലഭിക്കും.

749 രൂപ പ്ലാനിൽ, റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ് സൗകര്യത്തോടെ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നു. 90 ദിവസത്തേക്ക് സാധുതയുള്ള പ്ലാൻ പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. ഏഴാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി റിലയൻസ് ജിയോ പ്ലാനിനൊപ്പം 14 ജിബി അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

2999 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയോടെ അൺലിമിറ്റഡ് കോളുകൾക്കൊപ്പം പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ആഘോഷത്തിന്റെ ഭാഗമായി 21 ജിബി അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം, വരിക്കാർക്ക് അജിയോയിൽ 200 രൂപ കിഴിവ്, നെറ്റ്മെഡ്‌സിൽ 20% കിഴിവ് (800 രൂപ വരെ), സ്വിഗ്ഗിയിൽ 100 രൂപ കിഴിവ് എന്നിവയും ലഭിക്കും. 149 രൂപയ്ക്കും അതിനു മുകളിലും വാങ്ങുമ്പോൾ മക്‌ഡൊണാൾഡിൽ ഒരു സൗജന്യ മീൽ ലഭിക്കും. റിലയൻസ് ഡിജിറ്റലിൽ 10% കിഴിവും ഉൾപ്പെടുന്നു.

- Advertisement -

മുകളിൽ സൂചിപ്പിച്ച അധിക ആനുകൂല്യങ്ങൾ യോഗ്യതയുള്ള ഉപഭോക്താവിന്റെ മൈ ജിയോ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും. റീചാർജ് ചെയ്തതിനു പിന്നാലെ, ഓഫർ പ്രകാരമുള്ള അധിക ഡാറ്റ മൈ ജിയോ ആപ്പിൽ ഡാറ്റ വൗച്ചറായാണ് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്. അതിനാൽ ഉപയോക്താക്കൾ ആപ്പിൽ നിന്നും വൗച്ചർ റിഡീം ചെയ്യേണ്ടതുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

Popular this week