24.1 C
Kottayam
Sunday, June 7, 2026

Gold price today:സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, ഇന്നത്തെവിലയിങ്ങനെ

Must read

കൊച്ചി: സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് വില. ഒരു ഗ്രാമിന് 5,500 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,927.37 ഡോളറിലാണ് വില. സെപ്റ്റംബർ ഒന്നിന് പവന് 44,040 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ പവന് 40 രൂപയുടെ വർധന മാത്രം.

ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് ഏകദേശം 60,000 രൂപയാണ് വില. 22 കാരറ്റ് സ്വർണ്ണത്തിന് 55,150 രൂപയും. വെള്ളി കിലോഗ്രാമിന് 76,200 രൂപയിലേക്കെത്തി. ഡൽഹിയിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 55,300 രൂപയാണ് വില. 24 കാരറ്റിന് 60,310 രൂപയും. അഹമ്മദാബാദിൽ 22 കാരറ്റിൻെറ 10 ഗ്രാം സ്വർണത്തിന് 55,200 രൂപയും 24 കാരറ്റിന് 60,210 രൂപയുമാണ് വില.

രാജ്യാന്തര വിപണിയിലെ സ്വർണ ഡിമാൻഡ്, വിവിധ രാജ്യങ്ങളിലെ കറൻസി മൂല്യം, നിലവിലെ പലിശ നിരക്കുകൾ, ഓരോ രാജ്യത്തെയും, സംസ്ഥാനത്തെയും നികുതികൾ എന്നിവയെല്ലാം വിവിധ ഇടങ്ങളിൽ സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും.
യുഎസിലെ ദുർബലമായ സാമ്പത്തിക ഡാറ്റയെത്തുടർന്ന് ഡോളർ സൂചികയും ട്രഷറി വരുമാനും ഇടിഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് കരുത്തേകിയത്. സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും പലിശനിരക്കിലെ കുറവുകളും സ്വർണവിലയ്ക്ക് അനുകൂലമായി മാറിയിരുന്നു .എന്നാൽ ഡോളർ വീണ്ടും ശക്തമായത് സ്വർണ്ണത്തിന് മങ്ങലേൽപ്പിച്ചു.

യുഎസ് പലിശനിരക്ക് കൂടുതൽ വർധിപ്പിക്കുമെന്ന ആശങ്കകൾക്ക് അയവ് വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ ആഴ്ച സ്വർണ വില മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു.

- Advertisement -

വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 78.50 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 628 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 78,500 രൂപയാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിക്ക് 79,000 രൂപയായിരുന്നു വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

Popular this week