26.5 C
Kottayam
Wednesday, June 17, 2026

5 ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്ന് ആവശ്യം; കൊല്ലം–എറണാകുളം രാത്രികാല മെമു 9 മുതൽ

Must read

കോട്ടയം: എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന 5 ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയിൽവേ അധികൃതർക്കു നിവേദനം നൽകി. മുംബൈ–എറണാകുളം തുരന്തോ എക്സ്പ്രസ്, കാരയ്ക്കൽ–എറണാകുളം എക്സ്പ്രസ്, ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി, പുണെ–എറണാകുളം ബൈ വീക്ക്‌ലി, മഡ്ഗാവ്–എറണാകുളം എക്സ്പ്രസ് എന്നിവ നീട്ടണമെന്നാണ് ആവശ്യം

തുരന്തോ എക്സ്പ്രസ് മംഗളൂരുവിനും എറണാകുളം നോർത്തിനുമിടയിൽ വേഗം കൂട്ടിയാൽ കോട്ടയം വരെ നീട്ടാൻ സാധിക്കും. മംഗളൂരു–എറണാകുളം 413 കിലോമീറ്റർ ഓടാൻ ഇപ്പോൾ 7 മണിക്കൂർ 35 മിനിറ്റാണ് തുരന്തോയെടുക്കുന്നത്. ഇന്ന് 6.15 മണിക്കൂറായി ചുരുക്കാൻ കഴിയുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

കാരയ്ക്കൽ–എറണാകുളം ട്രെയിനും പുണെ–എറണാകുളം ബൈ വീക്ക്‌ലിയും കോട്ടയത്തേക്കു നീട്ടാൻ സാങ്കേതിക തടസ്സങ്ങളില്ല. 5 പ്ലാറ്റ്ഫോമുകളുണ്ടായിട്ടും ഇതുവരെ പുതിയ ട്രെയിനുകൾ കോട്ടയത്തിന് അനുവദിച്ചിട്ടില്ല. അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത ട്രെയിനുകൾ ഇവിടേക്കു നീട്ടാൻ സാധിക്കുമെങ്കിലും അതും റെയിൽവേ ചെയ്യുന്നില്ലെന്നാണു പരാതി.


രാത്രി 9.05നുള്ള കൊല്ലം–എറണാകുളം മെമു എക്സ്പ്രസ്(06442) 9ാം തീയതി മുതൽ കോട്ടയം വഴി സർവീസ് നടത്തും. പുലർച്ചെ 12.30ന് എറണാകുളത്ത് എത്തും. പുലർച്ചെ  എറണാകുളത്തുനിന്നു യാത്ര തുടങ്ങുന്ന ട്രെയിനുകളിൽ പോകേണ്ട യാത്രക്കാർക്കു സർവീസ് ഉപകാരപ്പെടും. പുലർച്ചെ 2.15നുള്ള എറണാകുളം–പുണെ, എറണാകുളം–നിസാമുദ്ദീൻ വീക്ക്‌ലി ട്രെയിനുകൾക്കു കണക്‌ഷൻ ട്രെയിനായി ഉപയോഗിക്കാം.

- Advertisement -

നിർത്തുന്ന സ്റ്റേഷനുകളും സമയവും– പെരിനാട്–9.16, മൺറോതുരുത്ത്–9.23, ശാസ്താംകോട്ട–9.30, കരുനാഗപ്പള്ളി–9.40, ഓച്ചിറ–9.49, കായംകുളം–9.57, മാവേലിക്കര–10.07, ചെറിയനാട്–10.14, ചെങ്ങന്നൂർ–10.21, തിരുവല്ല–10.30, ചങ്ങനാശേരി–10.39, കോട്ടയം–10.57, ഏറ്റുമാനൂർ–11.10, കുറുപ്പന്തറ–11.18, വൈക്കം റോഡ്–11.26, പിറവം റോഡ്–11.33, മുളന്തുരുത്തി–11.45, തൃപ്പൂണിത്തുറ–11.56, എറണാകുളം–12.30.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

Popular this week