25.5 C
Kottayam
Monday, May 20, 2024

ചൈനയ്‌ക്ക് കൊടുത്ത പണി ഗുണമായത് റിലയൻസിന്; ജിയോയുടെ 12000 രൂപയിൽ താഴെ വിലവരുന്ന 5ജി ഫോൺ വൈകാതെ വിപണിയിലെത്തും

Must read

മുംബൈ:ആഭ്യന്തര ബ്രാൻഡുകളുടെ തിരിച്ചുവരവിന് വഴിയൊരുക്കാൻ 12,000 രൂപയിൽ താഴെ വിലവരുന്ന ചൈനീസ് സ്‌മാർട്ട്ഫോണുകൾ രാജ്യത്ത് നിരോധിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. 4ജിയിൽ നിന്നും 5ജിയിലേക്ക് രാജ്യം മാറുന്നതിന് ഒരുങ്ങുന്ന ഈ സമയം പുത്തൻ 5ജി ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ. 2021 തുടക്കത്തിൽ ജിയോ ഗൂഗിളുമായി ചേർന്ന് ജിയോ ഫോൺ നെക്‌സ്‌റ്റ് പുറത്തിറക്കിയിരുന്നു. എന്നാൽ രാജ്യത്ത് 5ജി ലേലം പൂർത്തിയായതോടെ പുത്തൻ 5ജി സ്‌മാർട്‌ഫോൺ ജിയോ പുറത്തിറക്കാൻ പോകുകയാണ്.

രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ 5ജി സർവീസ് രാജ്യത്ത് എത്തിക്കാനൊരുങ്ങുകയാണ് ജിയോ. ഈ വർഷം വൈകാത തന്നെ 5ജി ഫോൺ പുറത്തിറക്കുമെന്നാണ് സൂചനകൾ. 12,000 രൂപയ്‌ക്കടുത്താകും ഫോണിന്റെ വില. എന്നാൽ 2500 രൂപയിൽ താഴെയാകും 5ജി ഫോണുകളുടെ വിലയെന്നും ചില റിപ്പോർട്ടുകളുണ്ട്.

എന്നാൽ സ്‌മാർട് ഫോണുകൾക്ക് ഇത്ര വിലക്കുറവ് ഉണ്ടാകില്ല. 2500 മാത്രമാണ് വിലയെങ്കിൽ അത് ഫീച്ചർ ഫോണാകുമെന്നാണ് പറയപ്പെടുന്നത്. അതേസമയം സ്‌മാർട്‌ഫോൺ ഡൗൺപേയ്‌മെന്റാകാം 2500 രൂപയെന്നും ബാക്കി ഇഎം‌ഐ ആയാകും നൽകേണ്ടത് എന്നും സൂചനയുണ്ട്. അൺലിമിറ്റഡ് കാൾ, ഡാറ്റ ഓഫറുമായാണ് ഫോൺ വിപണിയിലെത്തുക.

6.5 ഇഞ്ച് എച്ച്‌ഡി+ഐപിഎസ് എൽസിഡി ഡിസ്‌പ്ളേയുള‌ള ഫോണിൽ സ്‌‌നാപ്ഡ്രാഗൺ 4805ജി എസ്ഒസിയാണ്. നാല് ജിബി റാമും 32 ജിബി സ്‌റ്റോറേജുമുണ്ട്. 13 മെഗാപിക്‌സൽ പ്രൈമറി സെൻസറും രണ്ട് മെഗാപിക്‌സൽ മാക്രോ ലെൻസുമുള‌ളതാണ് ക്യാമറകൾ. ഗൂഗിളുമായി ചേർന്ന് ജിയോ സൃഷ്‌ടിച്ച പ്രഗതി ഒഎസ് ആയിരിക്കും സോഫ്‌റ്റ് വെയർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week