28.8 C
Kottayam
Thursday, June 4, 2026

വന്‍ വിലക്കിഴിവുമായി റിലയന്‍സ് ഡിജിറ്റല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍

Must read

സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് റിലയന്‍സ് ഡിജിറ്റല്‍ പുതിയ സെയില്‍ പ്രഖ്യാപിച്ചു. ഗാഡ്ജെറ്റുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിലൂടെ ലഭിക്കുന്നത്.

റിലയന്‍സ് ഡിജിറ്റല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിലൂടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് 40% വരെ കിഴിവാണ് നല്‍കുന്നത്. സാംസങ് ഗാലക്സി നോട്ട് 20 സീരീസ്, സാംസങ് എം സീരീസ്, ഓപ്പോ റെനോ 4 പ്രോ തുടങ്ങിയ ഏറ്റവും പുതിയ ഡിവൈസുകള്‍ ഈ സെയിലിലൂടെ വില്‍പ്പന നടത്തുന്നുണ്ട്. ഈ ഡിവൈസുകള്‍ക്കെല്ലാം വിവിധ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാണ്.

സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമെ റിലയന്‍സ് ഡിജിറ്റല്‍ ഇന്‍ഡിപെന്‍ഡന്‍സ് സെയിലിലൂടെ ലാപ്ടോപ്പുകള്‍ക്ക് 25% വരെ വിലക്കിഴിവാണ് റിലയന്‍സ് ഡിജിറ്റല്‍ വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കള്‍ക്ക് ഡെല്‍ പോലുള്ള ബ്രാന്‍ഡുകളില്‍

നിന്ന് മികച്ച ലാപ്‌ടോപ്പുകള്‍ സ്വന്തമാക്കാം.
സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ബാന്‍ഡുകള്‍ പോലുള്ള ഫിറ്റ്‌നസ് ഗാഡ്ജെറ്റുകള്‍ക്കും റിലയന്‍സ് ഡിജിറ്റലിന്റെ വില്‍പ്പനയിലൂടെ മികച്ച വിലക്കിഴിവ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സെയിലിലൂടെ അമാസ്ഫിറ്റിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 50% വരെ കിഴിവും ഈ സെയിലിലൂടെ ലഭിക്കും. അമാസ്ഫിറ്റ് ടി-റെക്‌സ് ഇപ്പോള്‍ 9,999 രൂപയ്ക്ക് ലഭ്യമാണ്. സാംസങ് ഫിറ്റ്‌നസ് ബാന്‍ഡുകള്‍ക്കും വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -

റിലയന്‍സ് ഡിജിറ്റല്‍ സ്വാതന്ത്ര്യദിന വില്‍പ്പനയിലൂടെ ഹെഡ്ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 50% വരെ കിഴിവാണ് നല്‍കുന്നത്. ജെബിഎല്‍ ഹെഡ്ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും വില്‍പ്പനയില്‍ 70% വരെ കിഴിവുണ്ട്. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ജെബിഎല്‍ ഫ്‌ലിപ്പ് 4 പോര്‍ട്ടബിള്‍ വയര്‍ലെസ് സ്പീക്കര്‍ വെറും 7,499 രൂപയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
റിലയന്‍സ് ഡിജിറ്റല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിലൂടെ ടിവികള്‍ക്ക് 60% വരെ വിലക്കിഴിവാണ് ലഭിക്കുന്നത്. ഈ ഓഫര്‍ സാംസങ് 80 സെന്റിമീറ്റര്‍ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവി 16,990 രൂപയ്ക്ക് ലഭ്യമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week