24 C
Kottayam
Thursday, June 4, 2026

മെലിഞ്ഞ് സുന്ദരിയായി രേഖാ സുരേഷ്; മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍

Must read

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് രേഖാ സുരേഷ്. പരസ്പരം എന്ന പരമ്പരയില്‍ കൂടിയാണ് രേഖ ഏറെ ശ്രദ്ധ നേടിയത്. പരമ്പരകളില്‍ ഉത്തമയായ ഭാര്യയാണ് രേഖ. ജീവിതത്തില്‍ രേഖക്ക് അത് നേടുവാന്‍ കഴിഞ്ഞില്ല. തന്റെ വിവാഹങ്ങള്‍ എല്ലാം സമ്പൂര്‍ണ പരാജയം ആയിരുന്നു എന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജീവിതത്തില്‍ ഒറ്റയ്ക്കാണ് താരമിപ്പോള്‍, മകന്റെ ഒപ്പമാണ് രേഖ ഇപ്പോള്‍ താമസിക്കുന്നത്. ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്ന താരം പിന്നീട് സിനിമയില്‍ നിന്നും ഒഴിവായി നിന്നിരുന്നു. പിന്നീട് പരമ്പരകളില്‍ കൂടിയാണ് രേഖ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്.

‘അമ്മ വേഷങ്ങള്‍ ആണ് താരമിപ്പോള്‍ ചെയ്യുന്നത്. താരം ഇപ്പോള്‍ പുറത്ത് വിട്ട തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രം കണ്ട് അതിശയിക്കുകയാണ് ആരാധകര്‍. കാരണം തടിച്ചിരുന്ന താരം ഇപ്പോള്‍ മെലിഞ്ഞു അതീവ സുന്ദരിയായി മാറിയിരിക്കുന്നു. എന്താണ് ഈ മേക്കോവറിനുള്ള കാരണം എന്നാണു ആരാധകര്‍ ഇപ്പോള്‍ താരത്തോട് ചോദിക്കുന്നത്. സാരി ഉടുത്ത് കൊണ്ടും സ്‌കര്‍ട്ടും ടോപ്പും അണിഞ്ഞുകൊണ്ടുമുള്ള ചിത്രങ്ങള്‍ ആണ് ആരാധകരുമായി താരം പങ്കുവെച്ചിരിക്കുന്നത്.

സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. സീരിയലുകളില്‍ ശോഭിച്ചു നില്‍ക്കുകയാണ് താരം. സ്വാഭാവികമായ അഭിനയം കൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നടി കൂടിയാണ് രേഖ, താരം ഇതുവരെ നാലുവിവാഹം കഴിച്ചു, നാലും പരാജയപ്പെട്ടു. താരത്തിനെതിരെ വിമര്‍ശനവുമായി നിരവധി ആളുകള്‍ രംഗത്ത് എത്തിയിരുന്നു, എന്നാല്‍ ഇവര്‍ക്കൊക്കെ ചുട്ട മറുപടിയാണ് രേഖ നല്‍കിയത്. എന്റെ വ്യക്തിപരമായ ജീവിതത്തില്‍ ആരും തലയിടാന്‍ വരണ്ട എന്ന് നിരവധി തവണ രേഖ പറഞ്ഞിട്ടുണ്ട്.

- Advertisement -

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week