30 C
Kottayam
Sunday, May 12, 2024

വയോധിക കര്‍ഷകന് നേരെ ലാത്തി വീശുന്ന പോലീസ്; ചിത്രം പങ്കുവെച്ച് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

Must read

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ നിരവധി ചിത്രങ്ങള്‍ നമ്മുടെ മനസിലേയ്ക്ക് കയറി കൂടിയിട്ടുണ്ട്. എന്നാല്‍ വേദനിപ്പിക്കുന്ന ചിത്രങ്ങളാണ് ഏറെയും. ഇപ്പോള്‍ ഏറെ വൈറലായ ചിത്രം പങ്കുവെച്ച് മുന്നറിയിപ്പായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ട്വിറ്ററിലാണ് അദ്ദേഹം ചിത്രം പങ്കിട്ട് മുന്നറിയിപ്പ് പങ്കുവെച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധിക കര്‍ഷകനു നേരെ ഒരു അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ കാട്ടുതീ പോലെയാണ് വ്യാപകമായത്. ഈ ചിത്രമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പങ്കിട്ടിരിക്കുന്നത്.

വളരെ ദുഃഖകരമായ ചിത്രമാണിതെന്നാണ് അദ്ദേഹം വയോധിക കര്‍ഷകന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്. ‘ജയ് ജവാന്‍, ജയ് കിസാന്‍ എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാല്‍ പ്രധാനമന്ത്രി മോഡിയുടെ അഹങ്കാരം കര്‍ഷകനെതിരെ ജവാന്‍ നിലകൊള്ളുന്ന സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നു. ഇത് വളരെ അപകടകരമാണ്’. രാഹുല്‍ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.

ഇതേ ചിത്രം പ്രിയങ്ക ഗാന്ധിയും പങ്കുവെച്ച് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ‘ബിജെപി സര്‍ക്കാരില്‍ രാജ്യത്തിന്റെ സ്ഥിതിയൊന്ന് പരിശോധിക്കുക. ബിജെപിയുടെ ശതകോടീശ്വരരായ സുഹൃത്തുക്കള്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ അവര്‍ക്ക് ചുവപ്പ് പരവതാനിയിട്ട് സ്വീകരണം ലഭിക്കുന്നു. എന്നാല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരുമ്പോഴോ..റോഡുകല്‍ കുഴിക്കുന്നു. കര്‍ഷകര്‍ക്കെതിരെ അവര്‍ നിയമം ഉണ്ടാക്കിയപ്പോള്‍, അത് ശരിയാണ്. പക്ഷേ അക്കാര്യം സര്‍ക്കാരിനോട് പറയാന്‍ അവര്‍ വരുമ്പോള്‍ അത് തെറ്റാകുന്നു’ പ്രിയങ്ക കുറിക്കുന്നു.

സമാനമായ രീതിയില്‍ മറ്റൊരു ചിത്രം കൂടി സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. സമര വേദിയില്‍ തലയിലെ ഭാണ്ഡക്കെട്ട് ഇറക്കി തലയിണയാക്കി വെച്ച് നീണ്ട് നിവര്‍ന്ന് കിടന്ന് ഒരു സിഗരറ്റ് കത്തിച്ച് വലിച്ച് കിടക്കുന്ന വയോധികന്റേതാണ് ചിത്രം. പോലീസ് നടപടി കടുപ്പിക്കുമ്പോഴും ഒന്നിനെയും വകവെയ്ക്കാതെ തന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള തീരുമാനമാണ് ആ ചിത്രത്തിലൂടെ തെളിയുന്നതെന്നാണ് സോഷ്യല്‍മീഡിയയും പറഞ്ഞ് വെയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week