മെലിഞ്ഞ് സുന്ദരിയായി രേഖാ സുരേഷ്; മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് രേഖാ സുരേഷ്. പരസ്പരം എന്ന പരമ്പരയില്‍ കൂടിയാണ് രേഖ ഏറെ ശ്രദ്ധ നേടിയത്. പരമ്പരകളില്‍ ഉത്തമയായ ഭാര്യയാണ് രേഖ. ജീവിതത്തില്‍ രേഖക്ക് അത് നേടുവാന്‍ കഴിഞ്ഞില്ല. തന്റെ വിവാഹങ്ങള്‍ എല്ലാം സമ്പൂര്‍ണ പരാജയം ആയിരുന്നു എന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജീവിതത്തില്‍ ഒറ്റയ്ക്കാണ് താരമിപ്പോള്‍, മകന്റെ ഒപ്പമാണ് രേഖ ഇപ്പോള്‍ താമസിക്കുന്നത്. ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്ന താരം പിന്നീട് സിനിമയില്‍ നിന്നും ഒഴിവായി നിന്നിരുന്നു. പിന്നീട് പരമ്പരകളില്‍ കൂടിയാണ് രേഖ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്.
‘അമ്മ വേഷങ്ങള്‍ ആണ് താരമിപ്പോള്‍ ചെയ്യുന്നത്. താരം ഇപ്പോള്‍ പുറത്ത് വിട്ട തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രം കണ്ട് അതിശയിക്കുകയാണ് ആരാധകര്‍. കാരണം തടിച്ചിരുന്ന താരം ഇപ്പോള്‍ മെലിഞ്ഞു അതീവ സുന്ദരിയായി മാറിയിരിക്കുന്നു. എന്താണ് ഈ മേക്കോവറിനുള്ള കാരണം എന്നാണു ആരാധകര്‍ ഇപ്പോള്‍ താരത്തോട് ചോദിക്കുന്നത്. സാരി ഉടുത്ത് കൊണ്ടും സ്‌കര്‍ട്ടും ടോപ്പും അണിഞ്ഞുകൊണ്ടുമുള്ള ചിത്രങ്ങള്‍ ആണ് ആരാധകരുമായി താരം പങ്കുവെച്ചിരിക്കുന്നത്.
സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. സീരിയലുകളില്‍ ശോഭിച്ചു നില്‍ക്കുകയാണ് താരം. സ്വാഭാവികമായ അഭിനയം കൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നടി കൂടിയാണ് രേഖ, താരം ഇതുവരെ നാലുവിവാഹം കഴിച്ചു, നാലും പരാജയപ്പെട്ടു. താരത്തിനെതിരെ വിമര്‍ശനവുമായി നിരവധി ആളുകള്‍ രംഗത്ത് എത്തിയിരുന്നു, എന്നാല്‍ ഇവര്‍ക്കൊക്കെ ചുട്ട മറുപടിയാണ് രേഖ നല്‍കിയത്. എന്റെ വ്യക്തിപരമായ ജീവിതത്തില്‍ ആരും തലയിടാന്‍ വരണ്ട എന്ന് നിരവധി തവണ രേഖ പറഞ്ഞിട്ടുണ്ട്.