അടുത്ത സ്‌റ്റെപ്പ് മിക്കവാറും കെട്ടിപ്പിടുത്തം ആയിരിക്കും,അത് കഴിഞ്ഞിട്ട് ഉമ്മ വെക്കലും ആയിരിക്കും;പ്രണയം വര്‍ക്കാവാന്‍ ഒരു സാധ്യതയുമില്ല
കൊച്ചി:ബിഗ് ബോസ് സീസൺ 6 വളരെ നല്ല രീതിയിൽ തന്നെയാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയ സീസണിലെ മത്സരാര്‍ഥികളെ പറ്റി രജിത്ത് കുമാര്‍ പങ്കുവെച്ച കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.
ബിഗ് ബോസിന് ശേഷം നാലും അഞ്ചും ലക്ഷം വാങ്ങി ഉദ്ഘാടനങ്ങള്‍ക്ക് പോവുന്ന നിരവധി താരങ്ങളുണ്ട്. പലരും അതുകൊണ്ട് രക്ഷപ്പെടുകയും വാഹനം വാങ്ങിക്കുകയുമൊക്കെ ചെയ്യുന്നത് കണ്ടിരുന്നു. അതൊക്കെ നല്ലതാണ്. അങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നവര്‍ ജീവിക്കട്ടേ. എന്നാല്‍ ഞാന്‍ ഒന്നും വാങ്ങിക്കാറില്ല. ഇപ്പോഴും കട്ടന്‍ ചായയും പരിപ്പുവടയുമാണ് എന്റെ പ്രതിഫലമെന്ന് രജിത്ത് കുമാര്‍ പറയുന്നു.
അതേ സമയം പുതിയ ബിഗ് ബോസിനെ പറ്റിയും താരം സംസാരിച്ചിരുന്നു. ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനം വെച്ച് മുന്നിട്ട് നില്‍ക്കുന്നത് രതീഷാണ്. വേറെയാരുടെയും പേര് പറയാനില്ല. മാത്രമല്ല ഇത്തവണ കപ്പടിക്കാന്‍ സാധ്യതയുള്ള മത്സരാര്‍ഥി ആരാണെന്ന് പറയാന്‍ ഇപ്പോള്‍ പറ്റില്ല. വരും ദിവസങ്ങളില്‍ അത് മനസിലാക്കാന്‍ സാധിച്ചേക്കാം.
എന്നിരുന്നാലും രതീഷാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. അത് മറ്റൊരു തരം സ്ട്രാറ്റജിയാണ്. അദ്ദേഹം അടുത്ത തന്ത്രമായി കരയാന്‍ സാധ്യതയുണ്ട്. ഇനി ഇമോഷണലായിട്ടുള്ള സ്ട്രാറ്റജിയായിരിക്കും പുള്ളി പ്രയോഗിക്കുക എന്നും രജിത്ത് പറയുന്നു. അഖില്‍ മാരാര്‍ക്കും റോബിനും ചേര്‍ന്ന് രജിത്ത് കുമാറിലൂടെയും ഉണ്ടായ സൃഷ്ടിയായി രജിത്തിനെ കാണം. അവന്റെ കൈയ്യില്‍ എല്ലാം ഉണ്ട്.
പുറത്ത് നിന്ന് പഠിച്ചിട്ടാണ് അകത്തേക്ക് വന്നിരിക്കുന്നത്. അങ്ങനെ തന്നെയാവണം മത്സരാര്‍ഥികളെല്ലാവരും. രതീഷ് ഒരു പൊടിയ്ക്ക് ഓവര്‍ ആകുന്നുണ്ട്. കുറച്ചൂടി കഴിയുമ്പോള്‍ എനര്‍ജി ലെവല്‍ കുറഞ്ഞോളും. ഒച്ച ഉണ്ടാക്കി പുളളിയുടെ തൊണ്ട തന്നെ പോയി. രതീഷ് വിജയിക്കുമോന്ന് പറയാന്‍ ആയിട്ടില്ല. ഒരാഴ്ച കൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. പിന്നെ റോക്കിയും മോശമില്ലാത്ത പ്രകടനം കാഴ്ച വെക്കുന്നുണ്ട്.
ഇവര്‍ രണ്ട് പേരും ഒറ്റയ്ക്കാണ് കളിക്കുന്നത്. ഗ്രൂപ്പില്‍ നില്‍ക്കുമ്പോഴും ഒറ്റയ്ക്കാണെന്നതാണ് അവരെ ഇഷ്ടപ്പെടാന്‍ കാരണം. ബാക്കിയെല്ലാവരും ഗ്രൂപ്പ് കളിയാണ്. ഞാന്‍ ബിഗ് ബോസിലെടുത്ത സ്ട്രാറ്റജിയാണ് രതീഷും എടുത്തതെന്ന ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ പുള്ളിയെ പോലെ ബഹളമുണ്ടാക്കുകയൊന്നും ഞാന്‍ ചെയ്തിട്ടില്ല. മാത്രമല്ല എല്ലാവരോടും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ആരും എന്നെ കൂടെ കൂട്ടാതെ മാറ്റി നിര്‍ത്തുകയാണ് ചെയ്തത്.
എന്നെയൊരു സംശയദൃഷ്ടിയോടെയാണ് എല്ലാവരും കണ്ടത്. എന്നാല്‍ ഈ സീസണ്‍ കുഴപ്പമില്ല. മത്സരാര്‍ഥികളെല്ലാം എനര്‍ജിയോടെ കളിക്കുന്നുണ്ട്. ജാസ്മിനെ കുറിച്ചുള്ള ചോദ്യത്തിന് അടുത്ത സ്‌റ്റെപ്പ് മിക്കവാറും കെട്ടിപ്പിടുത്തം ആയിരിക്കും. അത് കഴിഞ്ഞിട്ട് ഉമ്മ വെക്കലും ആയിരിക്കും. പ്രണയം വര്‍ക്കാവാന്‍ ഒരു സാധ്യതയുമില്ല. ഒന്നാം സീസണില്‍ പരിശുദ്ധമായൊരു പ്രണയമുണ്ടായി. അതിന് ശേഷം വന്നതൊക്കെ ഗെയിമാണ്. ഇവിടേക്ക് കയറി ഒന്നാം ദിവസം തന്നെ പ്രണയത്തിലാവാന്‍ ഇവരൊക്കെ അതിന് മുട്ടി നില്‍ക്കുകയായിരുന്നോ.
അതല്ലെങ്കില്‍ റോക്കി പറഞ്ഞത് പോലെ പുറത്ത് നിന്നും പ്ലാന്‍ ചെയ്ത് സെറ്റായിട്ട് വന്നതായിരിക്കും. റോക്കി ഏഴായിരം സ്വകയര്‍ഫീറ്റ് വീട് വെച്ചിട്ടുണ്ടെങ്കില്‍ അത് മാടിനെ പോലെ പണിയെടുത്തിട്ടാണ്. അല്ലാതെ മില്യണ്‍ കണക്കിന് ഫോളോവേഴ്‌സ് ഉള്ളത് കൊണ്ടല്ല. പിന്നെ അവന്റെ ഹെയര്‍സ്റ്റൈലും മറ്റുമൊക്കെ കണ്ടിട്ട് പലര്‍ക്കും അവനെ ഇഷ്ടപ്പെട്ടെന്ന് വരില്ല. എന്നാല്‍ എനിക്ക് ഇഷ്ടമാണ്. റോക്കി വളരെ ജെനുവിനാണ്. ഏറ്റവും പ്രധാനം ഒറ്റയ്ക്ക് കളിക്കുന്നു എന്നതാണെന്നും രജിത്ത് പറയുന്നു.