25.5 C
Kottayam
Sunday, June 7, 2026

‘കപട സദാചാരത്തിന്‍റെ മൂടുപടം പുതച്ച ‘സംരക്ഷകർ’ 15 ദിവസത്തെ ജയിൽവാസവും 3 വർഷത്തെ നിയമ യുദ്ധവും,കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് രഹ്ന ഫാത്തിമ

Must read

കൊച്ചി: കുട്ടിയെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചതിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെയുള്ള തുടർ  നടപടികൾ ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 15 ദിവസത്തെ ജയിൽവാസവും, മൂന്ന് വർഷത്തെ നിയമ യുദ്ധവും, മാനസിക സമ്മർദ്ധവും മാറ്റിനിർത്തിയാൽ ചരിത്രപരമായ വിധി സമ്പാദിക്കാൻ സാധിച്ചെന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് രഹ്ന താൻ നടത്തിയ നിയമപോരാട്ടത്തെക്കുറിച്ച് മനസ് തുറന്നത്.

‘ഒരു വീഡിയോ, അതിന്റെ ഡെസ്ക്രിപ്ഷനിൽ വ്യക്തമായി എഴുതിയ രാഷ്ട്രിയം പോലും കണക്കിലെടുക്കാതെ പൊതുബോധത്തിന്റെ കണ്ണുകളിലൂടെ നഗ്നതയെ നോക്കികണ്ടപ്പോൾ ഞാൻ 15 ദിവസം ജയിലിൽ ആയി. 15 ദിവസത്തെ ജയിൽവാസവും 3 – വർഷത്തെ നിയമ യുദ്ധവും, മാനസീക സമ്മർദ്ധവും മാറ്റിനിർത്തിയാൽ ഈ ചരിത്രപരമായ വിധി സമ്പാദിക്കാൻ കൂടെ നിന്നത് അഭിഭാഷകൻ രഞ്ജിത് മാരാർ ആണ്. എല്ലാത്തിനും ഉപരി സമാനതകളില്ലാത്ത അക്രമണങ്ങൾ നേരിടേണ്ടി വന്നപ്പോഴും അമ്മയെ ആശ്വസിപ്പിച്ചു ചേർത്ത് നിർത്തിയ എന്റെ മക്കളും. “Nudity is not Obscenity” എന്ന് കോടതി നമ്മുടെ സമൂഹത്തോട് വിളിച്ചു പറയുമ്പോൾ നമ്മുടെ വരും തലമുറയോടും ഇതേ സന്ദേശം കൊടുക്കാൻ നമ്മുക്ക് ആക്കട്ടെ’- രഹ്ന ഫേസ്ബുക്കിൽ കുറിച്ചു.

  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

ഒരുപാടു സന്തോഷം ഉള്ള ദിവസം ആയിരുന്നു ഇന്നലെ.  
2020 – June മാസം ഞാൻ ഇട്ട ഒരു വീഡിയോ അതിന്റെ ഡെസ്ക്രിപ്ഷനിൽ വ്യക്തമായി എഴുതിയ രാഷ്ട്രിയം പോലും കണക്കിലെടുക്കാതെ പൊതുബോധത്തിന്റെ കണ്ണുകളിലൂടെ നഗ്നതയെ നോക്കികണ്ടപ്പോൾ. ഞാൻ 15 ദിവസം ജയിലിൽ ആയി.
2023 – June, മൂന്ന് വർഷങ്ങൾക്കിപ്പുറം പരമോന്നത നീതിപീഠത്തിന്റെ കണ്ണിലൂടെ നോക്കിയപ്പോൾ ഇന്ന് സ്ത്രീകൾ ശരീരത്തിന്റെ പേരിൽ അനുഭവിക്കുന്ന വിവേചനവും, പീഡനവും, അരുതായ്മകൾക്കും വിലകൽപ്പിക്കുന്നതും. അതേപോലെ ഇനി വരുന്ന ഒരു തലമുറയ്ക്ക് ശരീരത്തിന്റെ രാഷ്ട്രീയ വ്യക്തമാക്കി കൊടുക്കുന്ന ചരിത്രപരമായ ഒരു വിധി പുറപ്പെടുവിക്കാൻ കഴിഞ്ഞു.
15 ദിവസത്തെ ജയിൽവാസവും 3 – വർഷത്തെ നിയമ യുദ്ധവും, മാനസീക സമ്മർദ്ധവും മാറ്റിനിർത്തിയാൽ ഈ ചരിത്രപരമായ വിധി സമ്പാദിക്കാൻ കൂടെ നിന്ന എന്റെ വക്കീൽ Renjith Marar, ഒരുപാടില്ലെങ്കിലും വിശ്വസിച്ചു കൂടെ നിന്ന വിരലിൽ എണ്ണാവുന്ന ചുരുക്കം ചില സുഹൃത്തുക്കൾ. എല്ലാത്തിനും ഉപരി സമാനതകളില്ലാത്ത അക്രമണങ്ങൾ നേരിടേണ്ടി വന്നപ്പോഴും അമ്മയെ ആശ്വസിപ്പിച്ചു ചേർത്ത് നിർത്തിയ എന്റെ “മക്കൾ”

- Advertisement -

നാളെ ഈ വിധി നിലനിൽക്കുന്നിടത്തോളം കപടസദാചാരത്തിന്റെ മൂടുപടം പുതച്ച so called “സംരക്ഷകർ” നീയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച്, നഗ്നതയെ ദുർവ്യാഖ്യാനം ചെയ്തു മറ്റൊരു സ്ത്രീയുടെയോ, മക്കളുടെയോ ജീവിതത്തിലെ വിലയേറിയ 3 വർഷങ്ങൾ നഷ്ട്ടമാക്കാതിരിക്കാൻ  ഈ വിധിയെ അതിന്റെതായ പ്രാധാന്യത്തോടെ കാണണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
“Nudity is not Obscenity” എന്ന് കോടതി നമ്മുടെ സമൂഹത്തോട് വിളിച്ചു പറയുമ്പോൾ നമ്മുടെ വരും തലമുറയോടും ഇതേ സന്ദേശം കൊടുക്കാൻ നമ്മുക്ക് ആക്കട്ടെ.
“Nudity is not Obscenity”

- Advertisement -

രഹ്ന ഫാത്തിമയ്ക്ക് എതിരെ പോക്സോ നിയമപ്രകാരം എടുത്ത കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. സുപ്രധാനമായ നിരവധി നിരീക്ഷണങ്ങളാണ് വിധിക്കൊപ്പം ഹൈക്കോടതി പങ്കുവച്ചത്. സ്ത്രീയുടെ നഗ്ന ശരീരം എല്ലായ്പ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാൻ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് രഹ്നയെ കോടതി കുറ്റവിമുക്തയാക്കിയത്. സ്ത്രീയുടെ നഗ്ന ശരീരം എല്ലായ്പ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാൻ കഴിയില്ലെന്ന് ഉത്തരവിൽ ജസ്റ്റിസ് കൗസർ എടപ്പകത്ത് വ്യക്തമാക്കി. 

രഹ്ന തയ്യാറാക്കിയ വീഡിയോ അശ്ലീലമായി കാണാനാവില്ല. നഗ്നശരീരം സാധാരണമാണെന്ന് കുട്ടിക്ക് ബോധ്യമാകാൻ ശരീരം കാൻവാസാക്കുന്നത് തെറ്റായിക്കാണാനാവില്ല. രാജ്യത്ത് എമ്പാടും അ‍ർധനഗ്ന രുപത്തിലുള്ള ശിൽപങ്ങളും പെയിന്റിംഗുകളു ഉണ്ട്. ഇവയിൽ പലതും ദൈവീകമായാണ് കാണപ്പെടുന്നത്. പുലികളിക്കും തെയ്യത്തിനും പുരുഷ ശരീരത്തിൽ പെയിന്റ് ചെയ്യുന്നു. സ്വന്തം ശരീരത്തിനുമേൽ പുരുഷനുള്ള അധികാരം ചോദ്യം ചെയ്യപ്പെടുന്നത് സമൂഹത്തിൽ അപൂർവമാണെന്ന് കോടതി പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week