24.8 C
Kottayam
Sunday, June 7, 2026

വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്‍റെ കുതിപ്പ്,രാജ്യത്തെ മികച്ച 200 സര്‍വ്വകലാശാലകളില്‍ ല്‍ 42 എണ്ണം കേരളത്തിൽ നിന്ന്;യൂണിവേഴ്സിറ്റി കോളജിനും നേട്ടം

Must read

തിരുവനന്തപുരം: രാജ്യത്തെ ഇരുന്നൂറ് മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 42 കോളജുകൾ സംസ്ഥാനത്ത് നിന്നാണെന്ന ചരിത്രനേട്ടത്തിലേക്ക് ഉയർന്നിരിക്കുകയാണ് കേരളമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. എൻഐആർഎഫ് റാങ്കിങ്ങിൽ വൻ നേട്ടമാണ് കേരളം പേരിലെഴുതി ചേര്‍ത്തിരിക്കുന്നത്. രാജ്യത്തെ മികച്ച കോളേജുകളുടെ ആദ്യത്തെ നൂറു റാങ്കില്‍ സംസ്ഥാനത്തെ 14 കോളജുകള്‍ ഇടം പിടിച്ചു.

ഇരുപത്തിനാലാം റാങ്ക് നേടിയ കേരള സർവ്വകലാശാലയടക്കം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാല് സർവ്വകലാശാലകൾ (കേരള, എംജി, കുസാറ്റ്, കാലിക്കറ്റ്) മികച്ച സര്‍വ്വകലാശാലകളുടെ പട്ടികയില്‍ ആദ്യ നൂറിൽ ഇടം നേടി. രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവര്‍ഓള്‍ വിഭാഗത്തിലും നമ്മുടെ മൂന്ന് സർവ്വകലാശാലകൾ (കേരള, എംജി, കുസാറ്റ്) ഇടംപിടിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചക്ക് എൽഡിഎഫ് സർക്കാർ നൽകുന്ന മികച്ച പിന്തുണയുടെയും ആസൂത്രണങ്ങളുടെയും ഒരുക്കുന്ന പശ്ചാത്തലസൗകര്യ സംവിധാനങ്ങളുടെയും ഗുണഫലമാണീ നേട്ടങ്ങൾ.

കേരളത്തിന്റെ അഭിമാനം വീണ്ടുമുയർത്തി നമ്മുടെ സർവ്വകലാശാലകളും കലാലയങ്ങളും കൈവരിച്ച നേട്ടങ്ങൾക്ക് മുഴുവൻ സർവ്വകലാശാലാ സാരഥികൾക്കും അക്കാദമിക് സമൂഹത്തിനും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

എൻഐആർഎഫ് റാങ്കിങ്ങിൽ കോളജുകളുടെ വിഭാഗത്തില്‍ 26-ാം സ്ഥാനം നേടി കൊണ്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വീണ്ടും മാറ്ററിയിച്ചു. കേരളത്തിലെ ഏറ്റവും മികച്ച കോളജുകളുടെ പട്ടികയില്‍ തുടര്‍ച്ചയായ ആറാം വട്ടമാണ് യൂണിവേഴ്സിറ്റി കോളജ് ഒന്നാം സ്ഥാനത്ത് എത്തുന്നത്.  അവഹേളിക്കും തോറും റാങ്കടിക്കും.. ഇത് യൂണിവേഴ്സിറ്റി കോളേജ് എന്നാണ്… മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

- Advertisement -

അതേസമയം, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജും ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ മികച്ച സ്ഥാനങ്ങള്‍ നേടി. തിരുവന്തപുരം മെഡിക്കല്‍ കോളേജ് നാല്‍പത്തിനാലാം സ്ഥാനത്തും ദന്തല്‍ കോളേജ് ഇരുപത്തിയഞ്ചാം സ്ഥാനത്തുമാണുള്ളത്.

- Advertisement -

ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ദേശീയ റാങ്കിങ്ങില്‍ ഉള്‍പ്പെടുന്നത്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് ഉള്‍പ്പെടെ ആവിഷ്‌കരിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പ്രിയപ്പെട്ട എല്ലാ ടീം അംഗങ്ങള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നന്ദി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week