24.8 C
Kottayam
Monday, June 8, 2026

വിഷ്ണുകാന്തിനെ വിവാഹം ചെയ്യും മുമ്പ് സംയുക്ത ഞാനുമായി ശാരീരിക ബന്ധത്തിലായിരുന്നു’ വെളിപ്പെടുത്തി നടൻ രവി

Must read

കൊച്ചി:തമിഴ് സീരിയൽ ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ‌ വൈറലായി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് സീരിയൽ താരങ്ങളായ സംയുക്തയുടേയും വിഷ്ണുകാന്തിന്റേയും വേർപിരിയൽ. ഏറെനാൾ പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്.

വിവാ​ഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോഴേക്കും വിഷ്ണുകാന്തിനെ ഉപേക്ഷിച്ച് സംയുക്ത സ്വന്തം വീട്ടിലേക്ക് പോയി. ഇരുവരും പ്രണയിച്ച് വിവാഹിതരായപ്പോൾ ആരാധകരും അത് ആഘോഷിച്ചിരുന്നു.

ശേഷം രണ്ടുപേരും പിരിയാനുള്ള കാരണങ്ങൾ സോഷ്യൽമീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. തമിഴ് സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സുള്ള പ്രണയ ജോഡിയായിരുന്നു ഇരുവരും. വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസുമാണ് പ്രായം.

സിപ്പിക്കുൾ മുത്ത് എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ശേഷമാണ് പ്രണയത്തിലായത്. സംയുക്തയുടെ മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ ഇടപെട്ട് തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് വിഷ്ണുകാന്ത് വേർപിരിയലിന് ശേഷം ആരോപിച്ചത്.

- Advertisement -

അത് മാത്രമല്ല സംയുക്തയ്ക്ക് വേറെയും ബന്ധങ്ങളുണ്ടെന്നും ഫോൺ വിളികൾ പതിവായിരുന്നുവെന്നും വിവാഹശേഷം സംയുക്ത പ്രണയിക്കുന്ന കാലത്തിന് വിരുദ്ധമായ സ്വഭാവം പുറത്തെടുത്തുവെന്നും വിഷ്ണുകാന്ത് ആരോപിച്ചിരുന്നു.

- Advertisement -

വിഷ്ണുകാന്ത് ലൈം​ഗീകമായി പീഡിപ്പിച്ചുവെന്നും പോൺ വീഡിയോകൾ കാണാൻ നിർബന്ധിച്ചുവെന്നും ഉപദ്രവം സഹിച്ച് മടുത്തിട്ടാണ് ബന്ധം അവസാനിപ്പിച്ചത് എന്നുമാണ് സംയുക്ത വിഷ്ണുകാന്തിനെ കുറ്റപ്പെടുത്തി അഭിമുഖങ്ങളിൽ പറഞ്ഞത്. ഇപ്പോഴിത സംയുക്തയ്ക്കെതിരെ ​ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് മുൻ കാമുകനും സീരിയൽ നടനുമായ രവി.

താനും സംയുക്തയും പ്രണയത്തിലായിരുന്നുവെന്നും ആ സമയത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും രവി ഏറ്റുപറയുന്ന ഒരു ഓഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിഷ്ണുകാന്തുമായുള്ള പ്രശ്നം തുടങ്ങിയ സമയത്ത് രവിയുമായുള്ള സംയുക്തയുടെ ബന്ധവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. രവി തന്നോട് മോശമായി പെരുമാറിയെന്ന് മാത്രമാണ് ആ സമയത്ത് സംയുക്ത പറ‍ഞ്ഞത്.

വിവാഹം കഴിക്കുന്നത് വരെ താൻ കന്യകയായിരുന്നുവെന്നും സംയുക്ത പലപ്പോഴായി പറഞ്ഞിരുന്നു. വിഷ്ണുകാന്തുമായി പ്രണയത്തിലായിരിക്കുമ്പോഴാണ് നിറൈമാതാ നിലാവേ എന്ന സീരിയലിൽ അഭിനയിച്ച രവിയുമായും സംയുക്ത പ്രണയത്തിലായതെന്ന് പുതിയതായി ലീക്കായ ഓഡിയോയിൽ പറയുന്നു.

- Advertisement -

‘ഞാൻ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. കഷ്ടപ്പാടുകൾ അനുഭവിച്ചു. പലർക്കും എന്നെ പരിചയമുണ്ട്. ഞാൻ എങ്ങനെയുള്ളവനാണെന്ന് അവർക്കറിയാം’ എന്നാണ് രവി മോശമായി തന്നോട് പെരുമാറിയെന്ന് സംയുക്ത ആരോപിച്ചപ്പോൾ രവി നൽകിയ മറുപടി.

Samyuktha, Vishnukanth

‘വിവാഹം കഴിക്കുന്നത് വരെ ഞാൻ കന്യകയായിരുന്നു. ഞാൻ തെളിയിക്കാം. വിവാഹത്തിന് മുമ്പ് വിഷ്ണുകാന്തുമായി എനിക്ക് ശാരീരിക ബന്ധമില്ലായിരുന്നു. എന്നാൽ എല്ലാം വിവാഹത്തിന് മുമ്പാണ് സംഭവിച്ചതെന്ന് വിഷ്ണുകാന്ത് പറഞ്ഞുകൊണ്ടേയിരിക്കുന്നു’, എന്നാണ് സംയുക്ത അടുത്തിടെ വെളിപ്പെടുത്തിയത്. അതേസമയം സംയുക്തയാണ് എല്ലാവരുടേയും ജീവിതം വെച്ച് കളിക്കുന്നതെന്നാണ് രവിയുടെ ഓഡിയോ ക്ലിപ്പ് കൂടി പുറത്ത് വന്നതോടെ ആരാധകർ പറയുന്നത്.

‘സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്ത. പോണ്‍ വീഡിയോകള്‍ കാണുകയും എന്നെ കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. പലതരം പോൺ വീഡിയോകൾ കൊണ്ട് വന്ന് കാണാൻ ആവശ്യപ്പെടും. നിരന്തരമായി ലൈം​ഗീകമായി ഉപദ്രവിച്ചതിലൂടെ സ്വകാര്യ ഭാ​ഗത്ത് അലർജിയുണ്ടായി. വിവാഹം മുതൽ എല്ലാ ദിവസവും വിഷ്ണുകാന്ത് എന്നെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു.’

‘ബെഡ്റൂമിൽ ക്യാമറവെക്കാമെന്ന് വരെ പറഞ്ഞിരുന്നുവെന്നും’, സംയുക്ത വെളിപ്പെടുത്തിയിരുന്നു. രവിക്കൊപ്പം സംയുക്ത ഒറ്റയ്ക്ക് സമയം ചിലവഴിച്ചതിന്റെ നിരവധി വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. രവിയുടെ ഇൻസ്റ്റ​ഗ്രാം പേജിലും സംയുക്തയ്ക്കൊപ്പമുള്ള നിരവധി വീഡിയോകൾ ഇപ്പോഴുമുണ്ട്. സംയുക്തയുടെ കൈയ്യിലെ തെറ്റാണ് ഇത്രയും പ്രശ്നങ്ങൾക്ക് കാരണമായതെന്നും ആരാധകർ കുറിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week