24.9 C
Kottayam
Monday, June 8, 2026

‘വിക്രമിനെ ചുംബിച്ചപ്പോൾ പ്രണയമല്ല, ഛർദ്ദിക്കാനാണ് തോന്നിയത്’; അനുഭവം പറഞ്ഞ് നടി ഐശ്വര്യ

Must read

ചെന്നൈ:ഒരുകാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറസാന്നിധ്യമായിരുന്ന നടിയാണ് ഐശ്വര്യ ഭാസ്‌കരൻ. സിനിമയിലെന്നത് പോലെ മിനിസ്ക്രീനിലും തിളങ്ങിയിട്ടുണ്ട് ഐശ്വര്യ. മലയാളത്തിലടക്കം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികയായിട്ടുള്ള ഐശ്വര്യ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും ഇടയ്ക്ക് ഒരിടവേളയെടുത്ത ഐശ്വര്യ സമീപകാലത്തായി വീണ്ടും സജീവമായിരിക്കുകയാണ്.

ശാന്തമീന എന്നാണ് ഐശ്വര്യയുടെ യഥാർത്ഥ പേര്. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായ ലക്ഷ്മിയുടെ മകളാണ് താരം. അമ്മയുടെ പാത പിന്തുടർന്നാണ് ഐശ്വര്യയും സിനിമയിലേക്ക് എത്തുന്നത്. തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. 1990 ൽ ഒളിയമ്പുകൾ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നരസിംഹത്തിലെ നായിക എന്ന നിലയിലാണ് ഐശ്വര്യയെ മലയാളികൾക്ക് കൂടുതൽ പരിചിതം.

vikram aishwarya

സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ ഐശ്വര്യ സോപ്പ് ബിസിനസ് ആരംഭിച്ചത് വലിയ വാർത്തയായിരുന്നു. സിനിമയ്ക്കും സീരിയലിനും പുറമെ ഇപ്പോൾ യൂട്യൂബ് വീഡിയോകൾ ചെയ്തും റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഐശ്വര്യ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. അതിനിടെ ഐശ്വര്യയുടെ പഴയൊരു അഭിമുഖവും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

നടൻ വിക്രമിനൊപ്പം മീര എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ഐശ്വര്യ. ശ്രീറാം സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ചിത്രമാണ് മീര. സിനിമയിൽ വിക്രമിനൊപ്പം ചെയ്‌ത ഒരു ചുംബന രംഗത്തിൽ പ്രണയമല്ല, പകരം ഛർദ്ദിക്കാനാണ് തനിക്ക് തോന്നിയതെന്നാണ് ഐശ്വര്യ പറയുന്നത്.

- Advertisement -

സിനിമയിലെ ആ ചുംബനരംഗം ശരിക്കും ക്രൂരമായ ഒന്നായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. അതൊരു റൊമാന്റിക് കിസ് ആയിരുന്നില്ല. വീനസ് സ്റ്റുഡിയോയിൽ മുട്ടോളം വെള്ളത്തിലാണ് ആ രംഗം ചിത്രീകരിച്ചത്. ടെക്നീഷ്യനും ക്യാമറാമാനും എല്ലാവരും ഉണ്ട്. വിക്രം ആ വെള്ളത്തിൽ എന്നെ മുക്കി കൊന്നു എന്ന് തന്നെ പറയാം, എനിക്ക് ദേഷ്യം വന്നു.

- Advertisement -

എന്റെ വായ്ക്കുള്ളിലേക്കെല്ലാം വെള്ളം കയറി. വിക്രമിന്റെയും മൂക്കിലും വായിലുമെല്ലാം വെള്ളം കയറുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് അപ്പോൾ പ്രണയമല്ല, ഛർദ്ദിക്കാനാണ് വന്നത്. എങ്ങനെയോ ആ സീൻ എടുത്തു തീർക്കുകയായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു.

ആ രംഗം വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. സത്യം പറഞ്ഞാൽ ആ സമയത്ത് ഞാനും വിക്രമും തമ്മിൽ ഭയങ്കര വഴക്കായിരുന്നു. വിക്രമിനെ കെന്നി എന്നാണ് വിളിച്ചിരുന്നത്. തുടക്കത്തിൽ ഞങ്ങൾ ഭയങ്കര അടിയായിരുന്നു. മീര സിനിമയും ഷൂട്ടിങ് സമയത്തും ഞങ്ങൾ അത്ര രസത്തിലായിരുന്നില്ല. രണ്ടു ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ഞങ്ങൾ പതിയെ സംസാരിച്ചു തുടങ്ങി. പിന്നീട് നല്ല സുഹൃത്തുക്കളായി. ഇതൊക്കെ മറക്കാനാകാത്ത ഓർമകളാണെന്നും ഐശ്വര്യ വ്യക്തമാക്കി.

vikram aishwarya

തൊണ്ണൂറുകളിലും 2000 ത്തിന്റെ തുടക്കത്തിലും തമിഴിലെയും മലയാളത്തിലെയും ഏറ്റവും തിരക്കുള്ള നായികയായിരുന്നു ഐശ്വര്യ. തമിഴിൽ വിക്രമിന് പുറമെ രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും മിനിസ്ക്രീനിലാണ് ഐശ്വര്യയെ കൂടുതലായി കാണുന്നത്. ദാദ എന്ന തമിഴ് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

- Advertisement -

സിംഗിൾ മദറാണ് ഐശ്വര്യ ഭാസ്‌കരൻ. 1994 ൽ തൻവീർ അഹമ്മദിനെ വിവാഹം കഴിച്ച താരം രണ്ടു വർഷത്തിനുള്ളിൽ വിവാഹമോചനം നേടി. ഈ ബന്ധത്തിൽ ഐശ്വര്യയ്ക്ക് ഒരു മകളുണ്ട്. മകൾക്കൊപ്പമാണ് ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിതം. അഭിനയത്തിന് പുറമെ സോപ്പ് ബിസിനസും നടി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week