FeaturedKeralaNews

രഹ്ന ഫാത്തിമ പറയുന്നു,സ്ത്രീ ശരീരത്തെ ലൈംഗികത നിറച്ച മാംസക്കഷണമായി മാത്രം കാണുന്നവരാണ് കേസുമായി ഇറങ്ങിയിരിക്കുന്നത്,ശരീരം രാഷ്ട്രീയം പറയാനുള്ള ഉപകരണം

കൊച്ചി: നഗ്ന ശരീരത്തില്‍ സ്വന്തം കുട്ടികളെ ചിത്രം വരപ്പിച്ചതോടെ ശബരിമല വിവാദനായിക രഹ്ന ഫാത്തിമയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം.സ്വന്തം യൂട്യൂബ് ചാനലില്‍ ചിത്രം വരയ്ക്കുന്നതിന്റെ വിഡിയോ പോസ്റ്റു ചെയ്തതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.പരാതിയുടെ അടിസ്ഥാനത്തില്‍ രഹാനയെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി പോലീസ് രഹ്നയുടെ വീട്ടിലെത്തിയെങ്കിലും വീട്ടിലില്ലാതിരുന്നതിനാല്‍ രഹ്നയെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞില്ല.എന്നാല്‍ വിഷയത്തില്‍ വിശദീകരണവുമായാണ് രഹ്ന രംഗത്തെത്തിയിരിയ്ക്കുന്നത്.ശരീരമെന്നത് തന്റെ രാഷ്ട്രീയം വ്യക്തമാക്കാനുള്ള ഇപകരണമെന്നാണ് രഹ്ന പറയുന്നത്.

രഹ്നയുടെ വാക്കുകള്‍

എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്‌നം. മക്കള്‍ വരച്ചപ്പോള്‍ മാത്രമല്ല, ജെസ്‌ല മാടശേരി തന്റെ ശരീരത്ത് ബോഡി ആര്‍ട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയര്‍ന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അതില്‍ അശ്ലീലം കാണുന്നവര്‍ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണെന്നാണ് രഹനെ പറയുന്നത്

വിഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ ഈ കോലാഹലങ്ങള്‍ പ്രതീക്ഷിച്ചില്ല അതേസമയം ഒരു വിഭാഗം ആളുകള്‍ എന്റെ വിഡിയോകള്‍ കാണുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം പ്രതീക്ഷിച്ചിരുന്നു. അമ്മയുടെ ശരീരത്തില്‍ മകന്‍ ചിത്രം വരച്ചാല്‍ അതില്‍ എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്. ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. ആരെയും ഭയന്ന് നിലപാടുകളില്‍നിന്ന് പിന്നാക്കം പോകാനില്ല.

കുട്ടികളെ എന്റെ രാഷ്ട്രീയത്തിന് ഉപയോഗിച്ചു എന്നതൊക്കെ ഇപ്പോള്‍ ഉയരുന്ന ആരോപണമാണ്. കുട്ടികളെ ഒരിക്കലും അതിനായി ഉപയോഗിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ സംഭവിച്ചത്, എനിക്കു കണ്ണിനു സുഖമില്ലാതെ കിടക്കുമ്പോള്‍ ആശ്വസിപ്പിക്കാനെത്തിയ അവന്‍ പെയിന്റുകൊണ്ട് ശരീരത്തില്‍ വരച്ചപ്പോള്‍ അതിന് അനുവദിക്കുകയായിരുന്നു. മുമ്പും ശരീരത്തില്‍ ബോഡി ആര്‍ട് ചെയ്തിട്ടുള്ളതാണ്. അത് അവന്‍ കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അവന്‍ താല്‍പര്യപ്പെട്ടപ്പോള്‍ നിരുല്‍സാഹപ്പെടുത്തിയില്ല. മകന്‍ നന്നായി ചിത്രം വരയ്ക്കും. വീട്ടില്‍ ഭിത്തികളിലും കുപ്പികളിലുമെല്ലാം വരച്ചിട്ടുണ്ട്. എന്റെ ശരീരത്തില്‍ വരച്ചപ്പോള്‍ അത് വിഡിയോയില്‍ പകര്‍ത്തി. നാലു പേര്‍ അവന്റെ കഴിവു കാണട്ടെ എന്നു കരുതിത്തന്നെയാണ് ചാനലില്‍ പോസ്റ്റ് ചെയ്തത്.

സുപ്രീം കോടതി വിധി അനുസരിച്ചതിന്റെ പേരിലാണ് ഇവിടുത്തെ നിയമം ഇങ്ങനയെന്നു പറഞ്ഞ് 18 ദിവസം ജയിലിലിട്ടത്. അതുകൊണ്ടുതന്നെ പൊലീസിനെയൊ ജയിലിനെയൊ ഭയക്കുന്നില്ല. നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും നിയമം അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുകയും ചെയ്തിട്ടും ജയിലില്‍ പോകേണ്ടി വന്നാല്‍ അതിനു തയാറാണ്. സ്ത്രീയെയും അവളുടെ ശരീരത്തെയും ലൈംഗികത നിറച്ച മാംസക്കഷണമായി മാത്രം കാണുന്നവരാണ് എനിക്കെതിരെ ഇപ്പോള്‍ കേസുമായി ഇറങ്ങിയിരിക്കുന്നത്.

അമ്മയുടെ ശരീരത്തില്‍ ഒളിഞ്ഞു നോക്കുന്ന മകനായല്ല എന്റെ മകനം വളര്‍ത്തിയിട്ടുള്ളത്. ലൈംഗികതയെക്കുറിച്ച് വീടുകളില്‍നിന്നു പഠിപ്പിച്ചു തുടങ്ങണം എന്നു പറയുമ്പോള്‍ കണ്ണു മിഴിച്ചു നോക്കുന്നവര്‍ക്കു മുന്നില്‍ വ്യത്യസ്തമായാണ് അവരെ വളര്‍ത്തിയിട്ടുള്ളത്. സ്വന്തം അമ്മയുടെ നഗ്നതയും ശരീരവും കണ്ടുവളര്‍ന്ന ഒരു കുട്ടി സ്ത്രീശരീരത്തെ അപമാനിക്കില്ലെന്ന് ഉറപ്പാണ്. ശരീരത്തെ കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധ്യം ഒരിക്കലും കുട്ടികളില്‍ വളരാന്‍ അനുവദിക്കരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker