‘നിനക്ക് ഒടുക്കത്തെ ഗ്ലാമറാടാ’ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസയുമായി ലാല്‍
തെങ്കാശിപ്പട്ടണത്തിലെ കണ്ണേട്ടനെയും ദാസേട്ടനെയും മലയാളികള്‍ ഒരുകാലത്തും മറക്കാന്‍ സാധ്യതയില്ല. പൂരപ്പറമ്പുകളില്‍ നാരങ്ങാമിഠായിയുമായി നടന്ന പിള്ളേര്‍ വളര്‍ന്ന് വലുതായി വലിയ കച്ചവടക്കാരായി അതേ പൂരപ്പറമ്പില്‍ ഉത്സവം നടത്തി കഥപറഞ്ഞ കോമഡിയും ആക്ഷനും കലര്‍ന്ന ചിത്രമായിരിന്നു ‘തെങ്കാശിപട്ടണം’.
റാഫി-മെക്കാര്‍ട്ടിന്‍മാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത തെങ്കാശിപട്ടണത്തിലെ കണ്ണന്‍, ദാസന്‍ എന്നീ മുതലാളിമാരായി വേഷമിട്ടത് സുരേഷ് ഗോപിയും ലാലുമാണ്. ഇന്ന് സുരേഷ് ഗോപിയുടെ 61-ാം പിറന്നാള്‍ ദിനത്തില്‍ സിനിമാ ലോകം മുഴുവനും ആശംസ ചൊരിയുമ്പോള്‍ ഈ സിനിമയിലെ രസകരമായ രംഗമാണ് ലാല്‍ പിറന്നാള്‍ ആശംസയായി നല്‍കുന്നത്.
കൂട്ടുകാരന്റെ ഭംഗിയുള്ള മുഖത്തേക്ക് നോക്കാന്‍ വരുമ്പോള്‍ സ്‌നേഹത്തോടെ അടിച്ചുവീഴ്ത്തി ‘നിനക്ക് ഒടുക്കത്തെ ഗ്ലാമറാടാ’ എന്ന് പറയുന്ന ലാലിന്റെ ഡയലോഗാണ് സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസയായി ലാല്‍ പോസ്റ്റ് ചെയ്യുന്നത്.
https://www.instagram.com/p/CB4xAkzp6jF/?utm_source=ig_web_copy_link