31.1 C
Kottayam
Wednesday, May 15, 2024

രഹനയുടെ ഭര്‍ത്താവ് ശ്രീധര്‍ തൂങ്ങി മരിച്ച നിലയില്‍! മിക്കവാറും ഞാന്‍ തന്നെ കൊല്ലേണ്ടിവരുമെന്ന് രഹന ഫാത്തിമ

Must read

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ഫോണിന് രാവിലെ മുതല്‍ വിശ്രമമില്ല, നിലക്കാതെ ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞാണ് പലരും വിളിക്കുന്നത്. ആദ്യം സംഭവം എന്താണെന്ന് രഹ്നക്കും പിടികിട്ടിയില്ല. പിന്നീടാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹ്ന എന്ന യുവതിയുടെ ഭര്‍ത്താവ് ഇന്ന് മരിച്ച കാര്യം രഹ്നഫാത്തിമ അറിയുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ ഭര്‍ത്താവിന്റെ ചിത്രത്തോടൊപ്പം രഹ്ന തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

ഭാര്യയുടേയും മക്കളുടേയും മരണകാരണം ഭര്‍ത്താവിന്റെ മറ്റൊരു റിലേഷനാണെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങള്‍ മറ്റു ചിലര്‍ക്ക് അവിഹിതം ആയി തോന്നാമെന്നും രഹ്ന ഫാത്തിമ പറയുന്നു. മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നും രഹ്നഫാത്തിമ പറയുന്നു. ഇയാള്‍ അങ്ങനൊന്നും ചാകൂല, മിക്കവാറും ഞാന്‍ തന്നെ കൊല്ലേണ്ടിവരുമെന്ന് തമാശ പറഞ്ഞാണ് രഹ്ന തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

രഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രഹനയുടെ ഭര്‍ത്താവ് ശ്രീധര്‍ തൂങ്ങി മരിച്ച നിലയില്‍!

ഇങ്ങനൊരു തലകെട്ടില്‍ വാര്‍ത്ത പ്രചരിക്കുന്ന കണ്ട് ആളുകള്‍ രാവിലെ മുതല്‍ എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞു വിളിയോട് വിളിയാണ്… എന്താ സംഭവം എന്നെനിക്ക് പിടികിട്ടിയില്ലായിരുന്നു. പിന്നീട് ആണ് മനസിലായത് കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹന എന്ന യുവതിയുടെ ഭര്‍ത്താവ് ഇന്ന് മരിച്ചിരിക്കുന്നു. 3മക്കള്‍ ഉണ്ട് ഭാര്യയുടെ മരണകാരണം ഭര്‍ത്താവിന്റെ മറ്റൊരു റിലേഷന്‍ ആണെന്ന് ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങള്‍ മറ്റു ചിലര്‍ക്ക് അവിഹിതം ആയി തോന്നാം എന്നാല്‍ സദാചാരപരമായി അല്ലേ മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. അതിന് മനഃശാസ്ത്രം പഠിച്ചവരുടെ സഹായം സ്വീകരിക്കാം അല്ലാതെ അതില്‍ അറിവില്ലാത്തവര്‍ കയറി പ്രശ്‌നം വഷളാക്കി മനുഷ്യ ജീവനുകള്‍ പന്താടരുത്. ലൈംഗിക വിദ്യാഭ്യാസവും, ഇമോഷണല്‍ ആകാതെ വിഷയങ്ങളെ വിവേകത്തോടെ സമചിത്തതയോടെ സമീപിക്കാന്‍ ഉള്ള പരിശീലനവും മിനിമം കുടുംബജീവിതം തുടങ്ങുബോള്‍ എങ്കിലും ആളുകള്‍ക്ക് കൊടുക്കേണ്ടതാണ്. നബി : ഇയാള്‍ അങ്ങനൊന്നും ചകൂല, മിക്കവാറും ഞാന്‍ തന്നെ കൊല്ലേണ്ടിവരും

ഫോട്ടോകണ്ടു തെറ്റിദ്ധരിക്കേണ്ട കണ്ണ് കുത്തിപ്പൊട്ടിക്കുന്നത് അല്ല കണ്ണില്‍ മരുന്നൊഴിക്കാന്‍ പിടിച്ചു കിടത്തിയതാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week