28.4 C
Kottayam
Thursday, May 23, 2024

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ സൗജന്യ ചികിത്സ

Must read

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാരുമായി കൊവിഡ് ചികിത്സക്ക് സഹകരിക്കുന്ന സ്വകാര്യ ആശുപത്രിയിലോ പ്രവേശിക്കാം.

അതേസമയം കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകന് കൊവിഡ് ഇതര രോഗങ്ങള്‍ പിടിപെട്ടാല്‍ ചികിത്സ സൗജന്യമായിരിക്കില്ല. പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികളില്‍ നല്‍കുന്ന പ്രാഥമിക ചികിത്സകള്‍ക്കുശേഷം തുക ഈടാക്കിയാകും തുടര്‍ ചികില്‍സ നല്‍കുക. ഇതര സംസ്ഥാനക്കാരാണെങ്കില്‍ ചികിത്സക്ക് പണം നല്‍കണം.

വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കും അല്ലാത്ത ദിവസങ്ങളില്‍ ആയിരം തീര്‍ഥാടകര്‍ക്കുമാണ് മലകയറാന്‍ അനുമതി. ഇവര്‍ മലകയറുമ്പോഴും ദര്‍ശനത്തിന് നില്‍ക്കുമ്പോഴും കൃത്യമായ ശാരീരിക അകലം പാലിക്കണം, 30 മിനിട്ട് ഇടവിട്ട് കൈകള്‍ വൃത്തിയാക്കണം, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതിയിരിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week